കളക്ടറുടെ കാര്‍ ജപ്തി ചെയ്യാന്‍ കോടതി ഉത്തരവ്

Tuesday 5 December 2017 2:00 am IST

ആലപ്പുഴ: 2015ല്‍ ആലപ്പുഴ ഇഎംഎസ് സ്റ്റേഡിയത്തില്‍ നടന്ന റവന്യൂ അദാലത്തില്‍ പന്തലിട്ടവകയില്‍ കരാറുകാരന് നല്‍കാനുള്ള ആറു ലക്ഷത്തി അന്‍പത്തിയേഴായിരം രൂപ കുടിശിഖവരുത്തിയതിന് ജില്ലാ കളക്ടറുടെ ഔദ്യോഗിക വാഹനം ജപ്തി ചെയ്യാന്‍ കോടതി ഉത്തരവിട്ടു. ആലപ്പുഴ കുതിരപ്പന്തിയിലുള്ള ഗവ: കരാറുകാരന് പലിശ സഹിതം എട്ട് ലക്ഷത്തി ഇരുപത്തിരണ്ടായിരത്തി മുന്നൂറ്റിമുപ്പത്തിരണ്ട് രൂപ നല്‍കണമെന്ന് ആലപ്പുഴ മുനിസിഫ് കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ നോട്ടീസ് കൈപ്പറ്റി പണം നല്‍കാനുണ്ടെന്ന് കോടതിയെ അറിയിച്ചതല്ലാതെ കരാറുകാരന് പണം നല്‍കിയില്ല. ഈ സാഹചര്യത്തില്‍ 8 ലക്ഷം രൂപ ഹര്‍ജിക്കാരന് നല്‍കുന്നതിനായി ആലപ്പുഴ ജില്ലാ കളക്ടറുടെ വാഹനം ജപ്തി ചെയ്യാന്‍ ഇന്നലെ കോടതി ഉത്തരവിടുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.