കുടിവെള്ളം മുട്ടിക്കുന്ന മെഡിക്കല്‍ കോളേജ് നടപടി ധിക്കാരപരം: ബിജെപി

Monday 4 December 2017 10:04 pm IST

ചക്കരക്കല്‍: മെഡിക്കല്‍ കോളേജ് വരുന്നതിന്ന് മുന്‍പേ അഞ്ചരക്കണ്ടി കറപ്പത്തോട്ടത്തിന്ന് സമീപം താമസിച്ചു വരുന്ന ജനങ്ങളുടെ കുടിവെള്ളം മുട്ടിക്കുന്ന കണ്ണൂര്‍ മെഡിക്കല്‍ കോളേജ് മാനേജ്‌മെന്റിന്റെ നടപടി ധിക്കാരപരമാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് പി.സത്യപ്രകാശ് പ്രസ്താവിച്ചു. കണ്ണൂര്‍ മെഡിക്കല്‍ കോളേജ് അധികൃതര്‍ അശാസ്ത്രിയമായി നിര്‍മ്മിച്ച കക്കൂസ് മാലിന്യ ടാങ്ക് നീക്കം ചെയ്യണമെന്ന് അവശ്യപെട്ടുകൊണ്ട് ബിജെപി അഞ്ചരക്കണ്ടി പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ മെഡിക്കല്‍ കോളേജ് കവാടത്തിന്ന് മുന്നില്‍ നടന്ന സായാഹ്ന ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പഞ്ചായത്തും ജില്ലാ ഭരണകൂടവും അക്ഷന്തവ്യമായ നിലപാടിലൂടെ ഈ നടപടിക്ക് കൂട്ടുനില്‍കുകയാണ്. മുഖ്യമന്ത്രിയുടെ സ്വന്തം നിയോജക മണ്ഡലത്തിലെ ജനങ്ങള്‍ കക്കൂസ് മലിന ജലം സ്വന്തം വീടുകളിലെ കിണറുകളിലൂടെ എത്തി കുടിക്കേണ്ടി വരുന്നത് നാണക്കേടാണ്. അഞ്ചരക്കണ്ടിയിലെ ജനങ്ങളുടെ ശുദ്ധമായ കുടിവെള്ളത്തിനു വേണ്ടിയുളള സമരത്തിന്ന് ബിജെപി പൂര്‍ണ്ണ പിന്തുണ നല്‍കുമെന്നും അദ്ദേഹം പ്രസ്താവിച്ചു.
മലിനജലം കൊണ്ട് കുടിവെള്ളം മുട്ടിയ നൂറുകണക്കിന് നാട്ടുകാര്‍ ധര്‍ണയില്‍ പങ്കെടുത്തു. പരിസ്ഥിതി പ്രവര്‍ത്തകരായ സതീഷ് കുമാര്‍ പാമ്പന്‍, മധു പാളയം, ബിജെപി നേതാക്കളായ ആര്‍.കെ.ഗിരിധരന്‍, കെ.പി.ഹരീഷ് ബാബു, എ.അനില്‍കുമാര്‍, എന്നിവര്‍ സംസാരിച്ചു. കെ.കെ.രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കെ.മനോഹരന്‍ സ്വാഗതവും പട്ടത്താരി ഗിരീഷ് നന്ദിയും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.