കണ്ണൂര്‍: കൊച്ചിയില്‍ നിന്നു മത്സ്യബന്ധനത്തിനു പോയ രണ്ടു ബോട്ടുകര് കണ്ണൂര്‍ അഴീക്കലില്‍ തിരിച്ചെത്തി. ഇന്നലെ രാവിലെ ഒന്‍പതു മണിയോടെ ഒന്‍പത് പേഷടങ്ങുന്ന മാര്‍ത്തോമ ബോട്ടും വൈകിട്ട് ആറുമണിയോടെ മറ്റൊരു ബോട്ടുമാണ് ഹാര്‍ബറില്‍ എത്തിയത്. കൊച്ചിയില്‍ നിന്ന് ബുധനാഴ്ച്ച മത്സ്യബന്ധനത്തിനു പുറപ്പെട്ട മാര്‍ത്തോമ ബോട്ട് കാറ്റില്‍പ്പെട്ട് കര്‍ണ്ണാടകയിലെ മലപ്പയില്‍ അടുപ്പിക്കുകയായിരുന്നു. പിന്നീട് കാറ്റിന്റെ ശക്തി കുറഞ്ഞതോടെ അഴീക്കല്‍ ഹാര്‍ബറില്‍ എത്തുകയായിരുന്നു. ഇന്നലെ വൈകിട്ട് ഹാര്‍ബറില്‍ എത്തിയ കപ്പലില്‍ രണ്ടു മലയാളികള്‍ ഉള്‍പ്പെടെ പത്തുപേരാണുള്ളത്. 15 ദിവസം മുമ്പ് കൊച്ചിയില്‍ നിന്നുമത്സ്യബന്ധനത്തിനു പുറപ്പെട്ട സംഘം കാറ്റില്‍പെട്ട് കര്‍ണ്ണാടകയിലെ കാര്‍വാറില്‍ അടുപ്പിക്കുകയായിരുന്നു. പിന്നീടാണ് കണ്ണൂരില്‍ എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: