കണ്ണൂര്‍: ഭാരതീയ ആര്‍എംഎസ് ആന്റ് എംഎംഎസ് എംപ്ലോയീസ് അസോസിയേഷന് കോഴിക്കോട് ഡിവിഷന് പ്രവര്‍ത്തക സമിതിയോഗവും സര്‍വ്വീസില്‍ നിന്ന് വിരമിച്ച എന്‍.പ്രേമരാജനുള്ള സ്വീകരണവും ആര്‍എംഎസ് റിക്രിയേഷന്‍ ക്ലബ്ബ് പരിസരത്ത് നടന്നു. പി.അനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. പോസ്റ്റല്‍ ക്ലാസ് ത്രി യൂണിയന് സംസ്ഥാന സെക്രട്ടറി പി.കെ.സദാനന്ദന് ഉദ്ഘാടനം ചെയ്തു. എ.കെ.രാമകൃഷ്ണന്, കെ.എം.ശ്രീകൃഷ്ണന്, ബി.ഭാസ്കരന്, കെ.എന്‍.അബ്ദുള്‍ ഗഫൂര്‍, ടി.പ്രദീപ്, പി.ഭാസ്കരന് എന്നിവര്‍ സംസാരിച്ചു. എം.പി.ദിനേശ് സ്വാഗതം പറഞ്ഞു. ബിഇപിഎഫിന്റെ നേതൃത്വത്തില്‍ തപാല്‍ ജീവനക്കാരുടെ 15 ഓളം ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് നടക്കുന്ന പണിമുടക്ക് ഉള്‍പ്പെടെയുള്ള പ്രക്ഷോഭ പരിപാടികള്‍ വിജയിപ്പിക്കാന്‍ യോഗം തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: