പരിയാരം മടപ്പുര തിരുവപ്പന മഹോത്സവം 7 മുതല്‍

Monday 4 December 2017 10:56 pm IST

പരിയാരം: കോരന്‍പീടികയിലെ പരിയാരം മുത്തപ്പന്‍ മടപ്പുരയില്‍ തിരുവപ്പന മഹോത്സവം 7 മുതല്‍ 10 വരെ നടക്കും. 7 ന് രാവിലെ ഗണപതിഹോമം, വൈകുന്നേരം 4 മണിക്ക് കപ്പണത്തട്ട് ധര്‍മ്മശാസ്താ ഭജനമന്ദിരത്തില്‍ നിന്ന് കലവറ നിറക്കല്‍ ഘോഷയാത്ര, തുടര്‍ന്ന് മടപ്പുരയില്‍ ദീപാര്‍ച്ചനയും പായസദാനവും, വൈകുന്നേരം 6 മണിക്ക് സാംസ്‌കാരിക സമ്മേളനം എന്നിവ നടക്കും. സാംസ്‌കാരിക സമ്മേളനം തളിപ്പറമ്പ് ആര്‍ടിഒ ജെ.എസ്.ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്യും. 7 മണിക്ക് മെഗാ തിരുവാതിരയും നൃത്തനൃത്യങ്ങളും നടക്കും. രാത്രി 8 മണിക്ക് സുനില്‍ കൊട്ടേമ്പ്രത്തിന്റെ ചിരിച്ചിന്തുകള്‍ അരങ്ങേറും. 8 ന് വൈകുന്നേരം 4 മണിക്ക് ദൈവത്തെ മലയിറക്കല്‍, 5 മണിക്ക് ഊട്ടുംവെള്ളാട്ടം, 6 മണിക്ക് തിരുമുല്‍ക്കാഴ്ച രാത്രി 9 മണിക്ക് നൃത്തസംഗീത നിശ എന്നിവ നടക്കും. 9 ന് പുലര്‍ച്ചെ 5 മണിക്ക് തിരുവപ്പന, തുടര്‍ന്ന് ഗുളികന്‍ തിറ എന്നിവയുണ്ടാകും. 10 ന് ഉച്ചക്ക് പയംകുറ്റി വെള്ളാട്ടത്തോടെ മഹോത്സവം സമാപിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.