പഴയങ്ങാടി: ചെറുകുന്ന് കെഎസ്ടിപി റോഡില്‍ വാന്‍ അപകടത്തില്‍ പെട്ട് മൂന്ന്പേര്‍ക്ക് പരിക്ക്. തൊടുപുഴയില്‍ നിന്ന് കൈതച്ചക്കയുമായി വരികയായിരുന്ന പിക്കപ്പ് വാനാണ് അപകടത്തില്‍പ്പെട്ടത്. ഇന്നലെ രാവിലെ ആറരമണിയോടെയാണ് അപകടമുണ്ടായത്.
നിര്‍മ്മാണം നടക്കുന്ന കെഎസ്ടിപി റോഡിലെ ചെറുകുന്ന് കൊവ്വപ്പുറത്ത് എകെജി മന്ദിരത്തിന് സമീപം റോഡരികിലെ വൈദ്യുത തൂണിനിടിച്ചാണ് അപകടം. ഇടിയുടെ ആഘാതത്തില്‍ വാഹനത്തിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. വൈദ്യുതബന്ധം വിഛേദിക്കപ്പെട്ടതിനാല്‍ വന്‍ ദുരന്തം ഒഴിവായി. പരുക്കേറ്റ മുവാറ്റുപുഴ സ്വദേശികളായ പ്രശോഭ് (27), സെബാസ്റ്റ്യന്‍ (37) ഇടുക്കി സ്വദേശി ശ്രീകുട്ടന് (26) എന്നിവരെ ചെറുകുന്ന് മിഷന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ പരിയാരത്തേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: