ഭാഗവത മഹാസത്രം രഥഘോഷയാത്ര തുടങ്ങി

Tuesday 5 December 2017 2:08 am IST

മരട്: 35-ാമത് അഖില ഭാരത ഭാഗവത മഹാസത്ര വേദിയില്‍ പ്രതിഷ്ഠിക്കുന്നതിനുള്ള ശ്രീകൃഷ്ണ വിഗ്രഹം വഹിച്ചു കൊണ്ടുള്ള രഥഘോഷയാത്ര ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ നിന്നും പുറപ്പെട്ടു. ഉഡുപ്പി പേജാവര്‍മഠം വിശ്വേശ്വരതീര്‍ത്ഥ ഉദ്ഘാടനം ചെയ്തു. മരട് കൊട്ടാരം ഭഗവതി ദേവസ്വം പ്രസിഡന്റ് ശിവന്‍ പാലയില്‍, സുബ്ബരാജ് ആര്യാസ്, കണ്ണന്‍സ്വാമി, നാരായണസ്വാമി, ശ്രീവത്സന്‍, വനിത സമാജം ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.

രഥഘോഷയാത്ര 202 ക്ഷേത്രങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം 21ന് തൃപ്പൂണിത്തുറ ശ്രീപൂര്‍ണ്ണത്രയീശ ക്ഷേത്രത്തില്‍ എത്തിച്ചേരും. സ്വീകരണത്തിന് ശേഷം മരടിലേക്ക് പുറപ്പെടും. അന്നുതന്നെ ആലുവ തിരുവാലൂര്‍ മഹാദേവക്ഷേത്രത്തില്‍ നിന്ന് കൊടിമരഘോഷയാത്രയും അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ നിന്ന് കൊടിക്കൂറ ഘോഷയാത്രയും മരടില്‍ സംഗമിച്ച് വിഗ്രഹത്തോടൊപ്പം സത്രവേദിയിലെത്തും. ഇതോടെ മഹാസത്രത്തിന് തുടക്കമാകും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.