ബേസില്‍ തമ്പി ഇന്ത്യന്‍ ടീമില്‍

Monday 4 December 2017 11:27 pm IST

ന്യൂദല്‍ഹി: മലയാളിയായ ബേസില്‍ തമ്പിയെ ശ്രീലങ്കക്കെതിരായ ട്വന്റി 20 പരമ്പരയ്ക്കുളള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലുള്‍പ്പെടുത്തി. പതിനഞ്ച് അംഗ ടീമിനെ രോഹിത് ശര്‍മയാണ് നയിക്കുന്നത്. ഏകദിന പരമ്പരയ്ക്ക് പുറമെ ട്വന്റി 20യിലും കോഹ് ലിക്ക് വിശ്രമം അനുവദിച്ചു.

ഇന്ത്യന്‍ ടീമിലെത്തുന്ന മൂന്നാമത്തെ പേസറും നാലാമത്തെ താരവുമാണ് ബേസില്‍ തമ്പി. ശ്രീശാന്ത്, സഞ്ജു സാംസണ്‍, ടിനു യോഹന്നാന്‍ എന്നിവരാണ് നേരത്തെ ഇന്ത്യന്‍ ടീമില്‍ സ്ഥാനം നേടിയ കേരളാ താരങ്ങള്‍. ന്യൂസിലന്‍ഡിനെതിരെ ഇന്ത്യന്‍ എ ടീമില്‍ കളിച്ച ബേസില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. രഞ്ജിട്രോഫിയിലെ മികവും ദേശീയ ടീമിലിടം കിട്ടാന്‍ സഹായകമായി.

മൂന്ന് മത്സരങ്ങളുള്ള ടിന്റി 20 പരമ്പര ഈ മാസം 20 ന് ധര്‍മശാലയില്‍ ആരംഭിക്കും.രണ്ടാം മത്സരം 13 ന് മൊഹാലിയിലും അവസാന മത്സരം 17 ന് വിശാഖപട്ടണത്തും അരങ്ങേറും.

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപറ്റന്‍), രാഹുല്‍, ശ്രേയസ്, മനീഷ്, ദിനേശ് കാര്‍ത്തിക് , എം. എസ്.ധോണി, ഹാര്‍ദിക്, ഡബ്‌ളിയു. സുന്ദര്‍, യുവേന്ദ്ര, കുല്‍ദീപ് , ദീപക് ഹൂഡ,ബുംറ, എം.സിറാജ്, ബേസില്‍ തമ്പി, ജയ്‌ദേവ് ഉനദ്കട്.

ബുംറ ടെസ്റ്റ്ടീമില്‍

ന്യൂദല്‍ഹി: പേസര്‍ ജസ്പ്രീത് ബുംറയ്ക്ക് ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ സ്ഥാനം ലഭിച്ചു. ഇതാദ്യമായാണ് ബുംറയ്ക്ക് ടെസ്റ്റ് ടീമിലിടം കിട്ടുന്നത്. പതിനേഴ് അംഗ ടീമിനെ വിരാട് കോഹ് ലി നയിക്കും.

മൂന്ന് മത്സരങ്ങളുടെ പരമ്പര ജനുവരി അഞ്ചിന് ആരംഭിക്കും. വിക്കറ്റ് കീപ്പര്‍ പാര്‍ഥിവ് പട്ടേലിനെ ടീമിലേക്ക് മടക്കിവിളിച്ചിട്ടുണ്ട്. എംഎസ്‌കെ പ്രസാദ് തലവനായ ബിസിസിഐ സെലക്ഷന്‍ കമ്മിറ്റിയാണ് ടീമിനെ പ്രഖ്യാപിച്ചത്.

ഇന്ത്യന്‍ ടീം: വിരാട് കോഹ് ലി (ക്യാപറ്റന്‍), മുരളി വിജയ്, കെ.എല്‍ രാഹുല്‍, ശിഖര്‍ ധവാന്‍, ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ ( വൈസ് ക്യാപറ്റന്‍), രോഹിത് ശര്‍മ, വുദ്ധിമാന്‍ സാഹ, ആര്‍. അശ്വിന്‍, ആര്‍. ജഡേജ, പാര്‍ഥിവ് പട്ടേല്‍, ഭൂവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, ഇശാന്ത് ശര്‍മ, ഉമേഷ് യാദവ്, ജസ്പ്രീത് ബുംറ.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.