ന്യൂദല്‍ഹി: ലോക ബോക്സിങ്ങ് ഓറിയന്റല്‍, ഏഷ്യാ പെസഫിക് സൂപ്പര്‍ കിരീടങ്ങള്‍ നിലനിര്‍ത്താനുള്ള പോരാട്ടത്തില്‍ ഇന്ത്യയുടെ വിജേന്ദര്‍ സിങ്ങ് ഘാനയുടെ ഏണസ്റ്റ് അമുസുവിനെ നേരിടും. ഈ മാസം 23 ന് ജയ്പ്പൂരിലാണ് മത്സരം.
ഇതുവരെ മത്സരിച്ച ഒമ്പത് പോരാട്ടങ്ങളിലും വിജേന്ദ്രര്‍ വിജയം നേടി. കഴിഞ്ഞ ആഗസ്റ്റില്‍ ചൈനയുടെ ഒന്നാം നമ്പറായ സുള്പിക്കര് മൈമൈതിയാലിയെ തോല്‍പ്പിച്ചാണ് വിജേന്ദര്‍ ലോക ബോക്സിങ്ങ് ഓറിയന്റല്‍ കിരീടം ചൂടിയത്.
പിങ്ക് സിറ്റിയിലെ തന്റെ പ്ത്താം പോരാട്ടത്തില്‍ വിജയം നേടാനുള്ള തീവ്ര പരിശീലനത്തിലാണ് വിജേന്ദര്‍. തുടര്‍ച്ചയായ മൂന്നാം കിരീടം നേടാമെന്ന പ്രതീക്ഷയിലാണെന്ന് വിജേന്ദര്‍ പറഞ്ഞു.ഏണസ്റ്റ് അമുസുവിന്റെ 26-ാം മത്സരമാണിത്.
ഇതുവരെ നടന്ന പോരാട്ടങ്ങളില്‍ ഒരെണ്ണത്തില്‍ മാത്രമാണ് തോറ്റത്. 21 നോക്കൗട്ട് ഉള്‍പ്പെടെ 23 മത്സരങ്ങളില്‍ വിജയം നേടി. ആദ്യത്തെ നാല് റൗണ്ടിനുള്ളില്‍ വിജേന്ദറെ തോല്‍പ്പിച്ച് കിരീടം നേടാന്‍ തയ്യാറെടുത്തുകഴിഞ്ഞതായി അമുസു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: