ന്യൂദല്‍ഹി: ഓഖി ദുരിതം വിതച്ച മേഖലകളില്‍ സാധ്യമായ എല്ലാ സഹായങ്ങളും ലഭ്യമാക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ സ്ഥിതിഗതികള്‍ തുടര്‍ച്ചയായി നിരീക്ഷിച്ച് വരികയാണെന്നും അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു.
ഗുജറാത്തില്‍ ചുഴലിക്കാറ്റ് ഉണ്ടായാല്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കാന് ബിജെപി പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണമെന്നും മോദി ആവശ്യപ്പെട്ടു.
ഓഖി അറബിക്കടലിന്റെ കിഴക്കന്‍ മേഖലകളിലൂടെ സഞ്ചരിച്ച് മുംബൈ തീരത്തു നിന്നും 690 കിലോമീറ്ററും ഗുജറാത്തിലെ സൂറത്തില്‍ നിന്ന് 870 കിലോമീറ്ററും അകലെ എത്തിയതായി കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. അതിനിടെ, മറ്റൊരു ചുഴലിക്കാറ്റിനു സാധ്യതയുമായി ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടു. ആന്‍ഡമാനില്‍ നിന്നു ബംഗാള്‍ ഉള്‍ക്കടല്‍ തീരത്തെത്തിയ ന്യൂനമര്‍ദം വരും ദിവസങ്ങളില്‍ ശക്തിപ്പെടും.
ന്യൂനമര്‍ദ്ദം നാളെ തമിഴ്നാട്, ആന്ധ്ര തീരത്തെത്തുമെന്നു കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഇത് ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: