സംസ്ഥാന മന്ത്രിമാര്‍ കടപ്പുറത്ത് കടക്കരുതെന്ന് ജനം

Wednesday 6 December 2017 1:21 am IST

പൂന്തുറ: കടപ്പുറം കണ്ട ഏറ്റവും ശ്കതമായ പ്രതിഷേധങ്ങളിലൊന്നാണ് ഇന്നലെ മന്ത്രിമാരായ കടകംപ്പള്ളി സുരേന്ദ്രന്‍, ജെ.മേഴ്‌സിക്കുട്ടിയമ്മ എന്നിവര്‍ക്ക് ഇന്നലെ നേരിടേണ്ടി വന്നത്. പതിരോധമന്ത്രി നിര്‍മലാ സീതാരാമനൊപ്പം പൂന്തുറയിലെത്തിയ സംസ്ഥാന മന്ത്രിമാര്‍ കടപ്പുറത്തേക്ക് പ്രവേശിക്കരുതെന്ന് പറഞ്ഞാണ് ജനങ്ങള്‍ പ്രതിഷേധിച്ചത്.
പ്രതിരോധമന്ത്രിക്കൊപ്പം ജനങ്ങളെ കാണാനെത്തിയ സംസ്ഥാനമന്ത്രിമാരെ കണ്ട് ജനങ്ങള്‍ ബഹളം വയ്ക്കാന്‍ തുടങ്ങി. മന്ത്രിമാര്‍ ഉടന്‍തന്നെ മടങ്ങണം എന്നാവശ്യപ്പെട്ട് പ്രതിഷേധം ശക്തമായി. മേഴ്‌സികുട്ടിയമ്മയെക്കതിരെയായിരുന്നു രോഷം മുഴുവന്‍. തിരുവന്തപുരത്തെ മത്സ്യതൊഴിലാളികളെ ആക്ഷേപിച്ച മേഴ്‌സികുട്ടിയമ്മ ശവം തിന്നാനാണോ വന്നത് എന്നതുള്‍പ്പെടെ ശക്തമായ ഭാഷയിലായിരുന്നു പ്രതിഷേധം. തിരുവനന്തപുരത്തെ സ്തീകള്‍ കരയുന്നതില്‍ കാര്യമൊന്നുമില്ലന്നും അനാവശ്യമായി കരയുന്നവരാണെന്നുമുള്ള മന്ത്രിയുടെ ചാനല്‍ ചര്‍ച്ചയിലെ പരാമര്‍ശമാണ് രോഷം ശക്തമാക്കിയത്
മുഖ്യമന്ത്രി പിണറായി വിജയനെയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. ഇത്രയും വലിയ പ്രശ്‌നങ്ങളുണ്ടായിട്ടും ഇവിടെ മുഖ്യമന്ത്രി സന്ദര്‍ശിച്ചില്ല എന്നാരോപിച്ചാണു പ്രതിഷേധം.
പോലീസും പള്ളിവികാരിയും പലതവണ ശ്രമിച്ചിട്ടും പ്രതിഷേധക്കാര്‍ അടങ്ങിയില്ല. തുടര്‍ന്ന് നിര്‍മ്മല സീതാരാമന്‍ തന്നെ മൈക്ക് കൈയിലെടുത്ത് ജനങ്ങളെ അനുനയിപ്പിക്കാനിറങ്ങി. കേന്ദ്ര മന്ത്രി തമിഴില്‍ സംസാരിച്ചു തുടങ്ങിയപ്പോള്‍ ജനം ശാന്തരായി. നിര്‍മ്മല സീതാരാമനെ കേട്ടിരുന്ന ജനം സംസ്ഥാന മന്ത്രിമാരായ കടകംപ്പള്ളി സുരേന്ദ്രന്‍, ജെ.മേഴ്‌സിക്കുട്ടിയമ്മ എന്നിവരെ സംസാരിക്കാന്‍ അനുവദിച്ചില്ല.
കേന്ദ്ര മന്ത്രി പോയശേഷം പൂന്തുറയിലെത്തിയമുന്‍ മുഖ്യമന്ത്രി മാരായ വി എസ് അച്ചുതാനന്ദനും ഉമ്മന്‍ചാണ്ടിയും തീരത്തെത്തിയപ്പോളും എതിരിപ്പുണണ്ടായില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.