ഓഖിക്ക് പിന്നാലെ സാഗര്‍ എത്തുന്നു

Tuesday 5 December 2017 3:04 pm IST

തിരുവനന്തപുരം: തീരപ്രദേശങ്ങളില്‍ നാശ വിതച്ച ഓഖി ചുഴലിക്കാറ്റിന് പിന്നാലെ സാഗര്‍ കാറ്റും എത്തുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയതായി രൂപം കൊണ്ട ന്യൂനമര്‍ദമാണ് ചുഴലിക്കാറ്റ് സൃഷ്ടിക്കുമോയെന്ന ആശങ്കയുണര്‍ത്തുന്നത്.

ആന്‍ഡമാനില്‍ നിന്നാരംഭിച്ച്‌ ബംഗാള്‍ ഉള്‍ക്കടല്‍ തീരത്തെത്തിയ ന്യൂനമര്‍ദം ബുധനാഴ്ച തമിഴ്നാട്, ആന്ധ്ര തീരത്തെത്തുമെന്നു കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഇത് ചുഴലിക്കാറ്റായി മാറിയേക്കാമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പുതിയ ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറിയാല്‍ അതിന് സാഗര്‍ എന്നാകും പേരെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അതേസമയം ഓഖി ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞെങ്കിലും കേരളത്തില്‍ കടല്‍ക്ഷോഭത്തിനു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. തിരമാലകള്‍ നാലര മീറ്റര്‍ വരെ ഉയരുമെന്നാണ് മുന്നറിയിപ്പ്. കേരള തീരത്ത് അടുത്ത 48 മണിക്കൂറില്‍ ഏകദേശം 65 കി.മി വേഗതയില്‍ തെക്ക് കിഴക്ക് ദിശയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. അതിനാല്‍ മത്സ്യത്തൊഴിലാളികള്‍ അതീവ ജാഗ്രത പാലിക്കേണ്ടതാണെന്നും മത്സ്യബന്ധനത്തിന് ഏര്‍പ്പെടരുതെന്നും ബേപ്പൂര്‍ ഫിഷറീസ് സ്റ്റേഷന്‍ സ്പെഷ്യല്‍ കണ്‍റോള്‍ റൂമില്‍ നിന്നും ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 – 2414074, 9496007038, Email id: adfbeypore@gmail.com എന്നിവയില്‍ ബന്ധപ്പെടുക.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.