ന്യൂദല്‍ഹി: രാഹുല്‍ ഗാന്ധി പാര്‍ട്ടി അധ്യക്ഷനാകുന്നതോടെ സോണിയാ ഗാന്ധി കോണ്‍ഗ്രസ് ഉപദേശകയായേക്കും.19വര്‍ഷം പാര്‍ട്ടി അധ്യക്ഷയായിരുന്ന സോണിയ ഈ മാസം 11ന് ഔദ്യോഗികമായി സ്ഥാമൊഴിയുമെന്നാണ് സൂചന. അന്നാകും രാഹുല്‍ പാര്‍ട്ടി അധ്യക്ഷ പദവി ഏറ്റെടുക്കുക.
ശരദ് പവാര്‍, മമതാ ബാനര്‍ജി, ലാലു പ്രസാദ് യാദവ് തുടങ്ങിയവരുമായി നല്ല ബന്ധമുള്ള സോണിയ പാര്‍ട്ടിയില്‍ തുടരണമെന്നാണത്രേ പലരുടെയും ആവശ്യം.98ല്‍ പാര്‍ട്ടിച്ചുമതല ഏറ്റെടുത്ത അവര്‍ 2000ലാണ് ഒൗദ്യോഗികമായി പാര്‍ട്ടി അധ്യക്ഷയായത്.
സോണിയുടെ സേവനം തുടര്‍ന്നും പാര്‍ട്ടിക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷ. പാര്‍ട്ടി അവക്താവ് രണ്‍ദീപ് സിങ്ങ് സുര്‍ജേവാല പറഞ്ഞു. പ്രിയങ്ക രാഹുലിന്റെ ഉപദേശകയായി തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: