കണ്ണൂര്‍: ലൈസന്‍സ്ഡ് എഞ്ചിനിയര്‍സ് ആന്റ് സൂപ്പര്‍വൈസേഴ്സ് ഫെഡറേഷന് (ലെന്‍സ്ഫെഡ്) പത്താം സംസ്ഥാന സമ്മേളനം എട്ട്, ഒമ്പത് തിയ്യതികളിലായി കണ്ണൂരില്‍ നടക്കും. എട്ടിന് വൈകീട്ട് ആറിന് പൊതുസമ്മേളനം ടൗണ്‍ സ്ക്വയറില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷിന്റെ അധ്യക്ഷതയില്‍ മന്ത്രി കെ.രാജു ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനത്തിന് മുന്നോടിയായുള്ള റാലി സെന്റ് മൈക്കിള്‍സ് സ്കൂള്‍ ഗ്രൗണ്ടില്‍ നിന്നും എട്ടിന് ഉച്ച്ക്ക് 3.30ന് ആരംഭിക്കും. ഒമ്പതിന് സാധു ഓഡിറ്റോറിയത്തില്‍ നടക്കുന്ന പ്രതിനിധി സമ്മേളനം രാവിലെ 10 മണിക്ക് പി.കെ.ശ്രീമതി എംപി ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ പി.കെ.ബാലന് എന്റോവ്മെന്റ് മേയര്‍ ഇ.പി.ലത വിതരണം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ ടി.സി.വി.ദിനേശ്കുമാര്‍, പി. വി.കനകരാജ്, എ.സി.മധുസൂദനന്, എ.കെ.ജയചന്ദ്രന്, കെ.കമലാക്ഷന്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: