തലശ്ശേരി: നൂറ്റി അമ്പതാം വാര്‍ഷികം ആഘോഷിച്ചു വരുന്ന തലശ്ശേരി നഗരസഭക്ക് ഐഎംഎ തലശ്ശേരി ശാഖ നിര്‍മ്മിച്ച ക്ലോക്ക് ടവര്‍ നാളെ വൈകുന്നേരം 3ന് മുഖ്യമന്ത്രി പിണറായി വിജയന് ഉല്‍ഘാടനം ചെയ്യുമെന്ന് ഐഎംഎ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. വര്‍ജിന്‍ കണ്‍സപ്റ്റ്സ് എംഡിയായ സി.കെ.രമേഷ് നമ്പ്യാരാണ് നിര്‍മ്മാണ പ്രവൃത്തി ഏറ്റെടുത്ത് നടത്തിയത്. ഏഴ് ലക്ഷം രൂപ പ്രതീക്ഷിച്ചു ആരംഭിച്ച പണി പൂര്‍ത്തീകരിച്ചപ്പോള്‍ സംഖ്യ 17 ലക്ഷമായെന്നും ഭാരവാഹികള്‍ പറഞ്ഞു. പത്ര സമ്മേളനത്തില്‍ ഐഎംഎ പ്രസിഡണ്ട് ഡോ.എസ്.ആര്.പുഷ്പരാജ്, സിക്രട്ടറി ഡോ.പി.പി.സക്കറിയ, മുന്‍ നാഷണല്‍ വൈസ് പ്രസിഡണ്ട് ഡോ.ടി.എന്‍.ബാബു രവീന്ദ്രന്, ഡോ.വി.കെ.രാജീവന്, ഡോ.രാജീവ് നമ്പ്യാര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: