കണ്ണൂര്‍: ശ്രീകുമാര്‍ കലാലയം എഴുതിയ വീരപഴശ്ശി ഒരു രണജ്വാല പുസ്തകത്തിന്റെ പ്രകാശനം 10 ന് നടക്കും. രാവിലെ 10 മണിക്ക് മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്ര ഓഡിറ്റോറിയത്തില്‍ പി.കെ.ശ്രീമതി എംപി പുസ്തകപ്രകാശനം നിര്‍വ്വഹിക്കും. ശൈലജ തമ്പുരാന് പുസ്തകം ഏറ്റുവാങ്ങും. മട്ടന്നൂര്‍ നഗരസഭ ചെയര്‍പേഴ്സണ്‍ അനിതാ വേണു മുഖ്യാതിഥിയായിരിക്കും. കെ.ഭാസ്കരന് മുഖ്യപ്രഭാഷണം നടത്തും. പഴശ്ശിയുടെ യുദ്ധതന്ത്രങ്ങള്‍, ജീവിതചര്യകള്‍, ചരിത്രസംഭവങ്ങള്‍ എന്നിവ പുസ്തകത്തിലുള്‍പ്പെടുത്തിയിട്ടുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ രചയിതാവ് ശ്രീകുമാര്‍ കലാലയം, അച്ചുതന്, എം.മുഹമ്മദ് സിദ്ദിഖ്, ജയരാജന്, എ.കെ.പ്രേമരാജന്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: