മയ്യഴി: ജോലിക്കിടയില്‍ കെട്ടിടത്തില്‍ നിന്നും വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന യുവാവിന് അഴിയൂര്‍ കൂട്ടം ഫേസ് ബുക്ക് കൂട്ടായ്മ തുണയായി. കല്ലാമല കോവുക്കല്‍ കടവിലെ ചെറിയ പറമ്പത്ത് ഷിജുവിനാണ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ തുടര്‍ ചികിത്സയ്ക്കായി ഒരു ലക്ഷത്തി രണ്ടായിരം രൂപ ധനസഹായം നല്‍കിയത്.
കെട്ടിടത്തില്‍ നിന്ന് വീണ് തലക്കും നട്ടെല്ലിനും പരുക്കേറ്റ് രണ്ടരമാസക്കാലമായി കിടപ്പിലാണ് ഷിജു. കവി ശിവദാസ് പുറമേരിയില്‍ നിന്നും ഷിജുവിന്റെ അച്ഛന് ശ്രീധരന് സഹായധനം കൈപ്പറ്റി. അജിതകൃഷ്ണ മുക്കാളി, വാര്‍ഡ് മെമ്പര്‍ ശുഭ മുരളീധരന്, എന്‍.വി.അബ്ദുറഹിമാന്, അഴിയൂര്‍ക്കൂട്ടം അഡ്മിന് സി.കെ.രാഗേഷ്, മോഡറേറ്റര്‍ സിജിത്ത് രാഘവന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: