ബീജിങ്ങ്: പാക്കിസ്ഥാനിലെ റോഡുപണിക്ക് ധനസഹായം നല്‍കുന്നത് ചൈന നിര്‍ത്തി. അഴിമതിയാണ് കാരണം. മൂന്ന് പ്രധാന റോഡ് നിര്മ്മാണപദ്ധതിക്കടക്കമുള്ള സഹായമാണ് താത്ക്കാലികമായി നര്‍ത്തിയത്. 5000 കോടി ഡോളറിന്റെ ചൈന പാക്കിസ്ഥാന് സാമ്പത്തിക ഇടനാഴിയുടെ ഭാഗമായുള്ള റോഡ് നിര്‍മ്മാണമാണ് ഇതോടെ സ്തംഭിച്ചത്.
അഴിമതി കാരണം റോഡുപണിക്കുള്ള ധനസഹായം നിര്‍ത്തിയെന്ന വാര്‍ത്ത പാക്കിസ്ഥാന് വലിയ ഞെട്ടലാണ് ഉണ്ടാക്കിയത്. ഇത് ഒരു ലക്ഷം കോടി രൂപയുടെ റോഡ് നിര്‍മ്മാണ പദ്ധതികളെ ബാധിക്കുമെന്ന് ഡോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ തയ്യാറായ ശേഷമേ ഇനി പണം അനുവദിക്കൂ.
ചൈനയുടെ സിന്‍ജിയാങ്ങ് പ്രവിശ്യയെ ബലൂചിസ്ഥാനുമായി ബന്ധിപ്പിക്കുന്ന വണ്‍ ബെല്‍റ്റ്, വന്‍ റോഡ് പദ്ധതി ചൈനയുടെ അഭിമാനപദ്ധതിയാണ്. ഇന്ത്യ ശക്തമായി എതിര്‍ക്കുന്ന പദ്ധതിയാണിത്. പാക്കധിനിവേശ കശ്മീരിലൂടെയാണ് റോഡ് കടന്നുപോകുന്നത്. ഇതിനുള്ള പണമാണ് നിര്‍ത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: