പൊതുസ്ഥലങ്ങള്‍ കയ്യേറി സിപിഎം സമ്മേളനങ്ങള്‍

Tuesday 5 December 2017 5:32 pm IST

കണ്ണൂര്‍: പൊതുസ്ഥലങ്ങള്‍ കയ്യേറി സിപിഎം സമ്മേളനങ്ങള്‍. തിരക്ക് പിടിച്ച നഗരങ്ങളില്‍ പോലും പൊതു ഇടങ്ങള്‍ കയ്യേറി സമ്മേളനത്തിന്റെ പ്രചാരണ സാമഗ്രികള്‍ സ്ഥാപിച്ചത് ജനങ്ങള്‍ക്ക് ഏറെ പ്രയാസമുണ്ടാക്കുന്നുണ്ട്. ജില്ലയുടെ വിവിധ ഭാഗങ്ങൡ സമാനമായ സാഹചര്യമാണുള്ളത്. കച്ചവട സ്ഥാപനങ്ങള്‍ക്കും വീടുകള്‍ക്കും മുന്നില്‍ പോലും കൊടിതോരണങ്ങളും ബോര്‍ഡുകളും കൊണ്ട് നിറഞ്ഞിരിക്കുകയാണ്. കൊടിയോ ബോര്‍ഡോ കാറ്റടിച്ച് വീണാല്‍ പോലും കടയുടമ സമാധാനം പറയേണ്ട സാഹചര്യമാണുള്ളത്. റോഡരികുകളില്‍ വ്യാപകമായി ബോര്‍ഡുകളുയര്‍ത്തിയതിനാല്‍ ഡ്രൈവര്‍മാര്‍ക്കും ഏറെ പ്രയാസമുണ്ട്.
തലശ്ശേരി നഗരസഭയ്ക്കുള്ളില്‍ പ്രധാന കേന്ദ്രങ്ങളിലെല്ലാം തന്നെ സിപിഎം ടാബ്ലോകളും താല്‍ക്കാലിക ഓഫീസുകളും സ്ഥാപിച്ചിരിക്കുകയാണ്. പ്രധാനമായി തലശ്ശേരി പഴയസ്റ്റാന്റില്‍ ഏരിയ സമ്മേളനത്തിന്റെ ഭാഗമായി നിരവധി താത്കാലിക ഓഫീസുകളും കാല്‍നടയാത്രക്കാര്‍ക്ക് ബുദ്ധിമുട്ടാകുന്ന രീതിയില്‍ പോസ്റ്ററുകളും ഫ്‌ളക്‌സ് ബോര്‍ഡുകളും നിയമ വിരുദ്ധമായി സ്ഥാപിച്ചിട്ടുണ്ട്. ഇതിന് പുറമേ നഗരത്തിലെ പ്രധാന തിരക്കേറിയ സ്ഥലമായ ടൗണ്‍ ഹാള്‍ ജംഗ്ഷനിലും പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടാകുന്ന രീതിയില്‍ പ്രചരണ സാമഗ്രികള്‍ സ്ഥാപിച്ചിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.