കണ്ണൂര്‍: നാഷണല്‍ വോട്ടേഴ്സ് ഡേ 2018 മായി ബന്ധപ്പെട്ട് ഇലക്ഷന് കമ്മീഷന് ഓഫ് ഇന്ത്യ നടത്തുന്ന ക്വിസ് മത്സരത്തിന്റെ ഭാഗമായി കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ജില്ലാതല ക്വിസ് മത്സരം നടത്തി. ചന്ദനക്കാംപാറ ചെറുപുഷ്പം ഹൈസ്കൂളിലെ ഷാലറ്റ് മേരി ജോണ്‍, ആഗ്നറ്റ് അബ്രഹാം എന്നിവര്‍ ഒന്നാം സ്ഥാനവും, നീരജാ വിജയന്,ഷഹാന ഷെറി, ജിഎച്ച്എസ്എസ് പാലാ എന്നിവര്‍ രണ്ടാം സ്ഥാനവും, ഇസ്മയില്‍, രാമകൃഷ്ണാ ഹൈസ്കൂള്‍ ഒളവിലം, ജെ.ആര്.സ്നിഗ്ദ്ധ, ഗവ.ബ്രണ്ണന്‍ എച്ച്എസ്എസ് തലശ്ശേരി എന്നിവര്‍ മൂന്നാം സ്ഥാനവും നേടി. വിജയികള്‍ക്ക് ഇലക്ഷന് ഡെപ്യൂട്ടി കലക്ടര്‍ ഷാമിന് സെബാസ്റ്റ്യന്‍ സമ്മാനദാനം നടത്തി. ഒന്നാം സ്ഥാനം നേടിയ ടീമുകള്‍ സംസ്ഥാന തലത്തില്‍ നടക്കുന്ന മത്സരത്തില്‍ പങ്കെടുക്കാന്‍ അര്‍ഹത നേടിയിട്ടുണ്ട്. ജില്ലയിലെ നാല് താലൂക്കുകളിലെയും തഹസില്‍ദാര്‍മാര്‍ നടത്തിയ ക്വിസ് മത്സരത്തില്‍ വിജയിച്ച് യോഗ്യത നേടിയവരാണ് ജില്ലാതലത്തില്‍ പങ്കെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: