ഓഖി ദുരിതാശ്വാസം; ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ 5 കോടി രൂപ നല്‍കി

Tuesday 5 December 2017 6:41 pm IST

ന്യൂദല്‍ഹി: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് നാശനഷ്ടം സംഭവിച്ചവര്‍ക്കുവേണ്ടിയുള്ള പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ 5 കോടി രൂപ നല്‍കി.

ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ന്യൂദല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അഞ്ച് കോടി രൂപയുടെ ചെക്ക് അദ്ദേഹം പ്രധാനമന്ത്രിക്ക് കൈമാറി.

ചുഴലിക്കാറ്റ് ദുരന്തം ഉണ്ടായ ലക്ഷദ്വീപിലെയും മറ്റ് സംസ്ഥാനങ്ങളിലെയും ദുരിതബാധിതര്‍ക്ക് വേണ്ടിയാണ് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിലേയ്ക്ക് അഞ്ചു കോടി രൂപയുടെ സംഭാവന നല്‍കിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.