തിരുവനന്തപുരം: ജല സംരക്ഷണം എന്ന പ്രമേയവുമായി അലയന്‍സ് ഫ്രാന്‍സൈസ്, മദ്രാസ് സംഘടിപ്പിച്ച നാടകം ‘ദ വാട്ടര്‍ പ്രിന്‍സസ്’ തിരുവനന്തപുരം ഭാരത് ഭവനില്‍ അരങ്ങേറി. ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള സൗഹൃദം ശക്തമാക്കുക ലക്ഷ്യമിട്ടുള്ള ബോണ്ഷോര് ഇന്ത്യ പരിപാടിയുടെ ഭാഗമായാണ് ‘ദ വാട്ടര്‍ പ്രിന്‍സസ്’ അവതരിപ്പിച്ചത്. രാജ്യത്തെ ആറു പ്രധാന നഗരങ്ങളിലാണ് ഈ നാടകം അവതരിപ്പിക്കുന്നത്. ഭൂമിയിലെ ഏറ്റവും വിലപ്പെട്ട വസ്തുവാണ് ജലം എന്ന അവബോധം യുവ മനസ്സുകളില്‍ സൃഷ്ടിക്കുകയാണ് ഇതിന്റെ ലക്ഷ്യം. ചെന്നൈ, പുതുശ്ശേരി എന്നിവിടങ്ങളില്‍ ഇതിനകം അവതരിപ്പിച്ച നാടകം ഡിസംബബര്‍ മൂന്നിന് ബെംഗലൂരുവിലും അഞ്ചിന് ഡെല്‍ഹിയിലും എട്ടിന് ഹൈദരാബാദിലും അരങ്ങേറും. ഇന്ത്യാഫ്രാന്സ് സഹകരണം ശക്തമാക്കുന്നതിനുള്ള ബോണ്ഷോര് ഇന്ത്യാ പരിപാടിയുടെ മൂന്നാമതു പതിപ്പാണ് ഈ വര്‍ഷം നവംബറില്‍ ആരംഭിച്ചത്. 2018 ഫെബ്രുവരി വരെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഇതിന്റെ ഭാഗമായുള്ള പരിപാടികള്‍ നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: