പാലിയേറ്റീവ് കെയറിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന്്

Wednesday 6 December 2017 12:51 pm IST

തിരുവനന്തപുരം: ജില്ലാ ഹോമിയോ ആശുപത്രിയും ആയുഷ് ഹോമിയോപ്പതിവകുപ്പും സംയുക്തമായി നടപ്പാക്കുന്ന പാലിയേറ്റീവ് കെയറിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് കിഴക്കേകോട്ട പട്ടം താണുപിള്ള സ്മാരകആശുപത്രിയില്‍ നടക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ സി.എസ്. പ്രദീപ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ജില്ലയിലെ ജനനിപദ്ധതി (വന്ധ്യതാ നിവാരണ സ്‌പെഷ്യല്‍ക്ലിനിക്) ചികിത്സയിലൂടെ ജനിച്ച കുഞ്ഞുങ്ങളുടെയും മാതാപിതാക്കളുടെയും സംഗമവും ഇതോടനുബന്ധിച്ച് നടക്കും. വൈകിട്ട് മൂന്നിന് മന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്യും. വി.എസ്. ശിവകുമാര്‍ എംഎല്‍എ അധ്യക്ഷതവഹിക്കും. മേയര്‍ വി.കെ. പ്രശാന്ത് മുഖ്യാതിഥിയായിരിക്കും. ആയുഷ് പ്രിന്‍സിപ്പല്‍ സെക്രട്ടറി വി. ശ്രീനിവാസ് മുഖ്യപ്രഭാഷണം നടത്തും. വാര്‍ത്താ സമ്മേളനത്തില്‍ ടെക്‌നിക്കല്‍ ഡയറക്ടര്‍ ശൈലേഷ് കുമാര്‍, ജില്ലാ ഹോമിയോ ആശുപത്രി സൂപ്രണ്ട് ഡോ നിഷ വി. രാജ്, സര്‍ക്കാര്‍ ഹോമിയോ ആശുപത്രി ആര്‍എംഒ ഡോ ബിന്ദു ജോണ്‍ പുല്‍പ്പറമ്പില്‍ എന്നിവരും പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.