എം.കെ.കെ. നായര്‍ സ്മാരക അവാര്‍ഡുകള്‍

Wednesday 6 December 2017 12:52 pm IST

തിരുവനന്തപുരം: എം.കെ.കെ നായര്‍ സ്മാരക സാംസ്‌കാരികകേന്ദ്രം ഏര്‍പ്പെടുത്തിയ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. സമഗ്രസംഭാവനയ്ക്കുള്ള എം.കെ.കെ. നായര്‍ സ്മാരക സാംസ്‌കാരികകേന്ദ്രം പുരസ്‌കാരം പ്രൊഫ. കാട്ടൂര്‍ നാരായണപിള്ളയ്ക്ക് നല്‍കുമെന്ന് സാംസ്‌കാരികകേന്ദ്രം സെക്രട്ടറി കലാഭാരതി രാജന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വിവിധ മേഖലകളില മികവിനും ട്രസ്റ്റ് പുരസ്‌കാരങ്ങളും പ്രഖ്യാപിച്ചു. പണ്ഡിതരത്‌നം പുരസ്‌കാരം ഡോ കെ.കെ. സുന്ദരേശനും കഥകളി സാഹിത്യപോഷണം അവാര്‍ഡ് പ്രൊഫ. വട്ടപ്പറമ്പില്‍ ഗോപിനാഥപിള്ളയ്ക്കും ദേവശ്രീ പുരസ്‌കാരം പ്രാക്കുളം പി. പ്രഭാകന്‍ പിള്ളയ്ക്കും ജീവകാരുണ്യപുരസ്‌കാരം ഡോ കെ.എന്‍. രാമന്‍നായര്‍ക്കും കഥകളി അവാര്‍ഡ് കണ്ടല്ലൂര്‍ സദാശിവനും കലാപോഷണം അവാര്‍ഡ് പ്രൊഫ. ജോണ്‍ കാരൂരിനും നാട്യശ്രീ പുരസ്‌കാരം വക്കം സുരേന്ദ്രനും ഡോ വി.ആര്‍. പ്രബോധചന്ദ്രന്‍ നായര്‍ എന്‍ഡോവ്‌മെന്റ് കലാഭാരതി വാസുദേവനും ലഭിച്ചു. കെ. എം.ജി. ഉണ്ണിത്താന്‍ അധ്യക്ഷനായ അഞ്ചംഗസമിതിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്. 29 ന് നടക്കുന്ന എം.കെ.കെ. നായര്‍ സ്മാരക സാംസ്‌കാരികകേന്ദ്രം വാര്‍ഷികാഘോഷങ്ങളോടനുബന്ധിച്ച് പുരസ്‌കാരങ്ങള്‍ സമ്മാനിക്കും. വാര്‍ത്താ സമ്മേളനത്തില്‍ ചെയര്‍മാന്‍ പെരിനാട് സദാനന്ദന്‍പിള്ള, ഗോപിനാഥ് കൃഷ്ണന്‍, കെ.എം.ജി. ഉണ്ണിത്താന്‍ എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.