ജില്ലാ ആശുപത്രിയില്‍ സീലിംഗ് അടന്നു വീണത് രോഗികളെ പരിഭ്രാന്തിയിലാക്കി

Tuesday 5 December 2017 8:16 pm IST

കണ്ണൂര്‍: ജില്ലാ ആശുപത്രിയില്‍ ഗൈനക്കോളജി വിഭാഗം ഒപിയുടെ സീലിംഗ് അടര്‍ന്നുവീണത് രോഗികളെ പരിഭ്രാന്തിയിലാക്കി. ഇന്നലെ രാവിലെയായിരുന്നു സംഭവം. സീലിങ്ങിന്റെ പ്ലാസ്റ്ററിങ്ങും ഇതോടൊപ്പം ട്യൂബ്, ഫാന്‍ എന്നിവയും താഴേക്ക് പതിക്കുകയായിരുന്നു. രാവിലെ ഒപിയുടെ പ്രവര്‍ത്തനം തുടങ്ങുന്നതിന് മുമ്പാണ് സംഭവം. അതുകൊണ്ട്തന്നെ വന്‍ ദുരന്തമാണ് ഒഴിവായത്. ഗൈനക്കോളജി വിഭാഗം ഒപിയില്‍ ദിനംപ്രതി നൂറുകണക്കിന് രോഗികളാണ് രാവിലെ മുതല്‍ എത്തുക. പലരുടെ കൂടെയും കൈക്കുഞ്ഞുങ്ങളുമുണ്ടാകും. ജില്ലാ ആശുപത്രിയിലെ പഴയകെട്ടിടത്തിലാണ് ഒപി വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഗൈനക്കോളഡജി ഒപി കൂടാതെ മെഡിക്കല്‍ ഇഎന്‍ടി ഒപികളും പനി ക്ലിനിക്കും പ്രവര്‍ത്തിക്കുകന്നത് ഈ കെട്ടിടത്തിലാണ്.
കോടികള്‍ ചെലവഴിച്ച് പുതിയ കെട്ടിടം നിര്‍മ്മിക്കുമെന്ന പ്രഖ്യാനം നടത്തിയിട്ട് മാസങ്ങളായെങ്കിലും ഇതിന്റെ പ്രാഥമി പ്രവര്‍ത്തികള്‍ പോലും ഇതുവരെ തുടങ്ങിയിട്ടില്ല. അത്യാധുനക സംവിധാനങ്ങളോടുകൂടിയുള്ള കെട്ടിടങ്ങളാണ് നിര്‍മ്മിക്കാന്‍ പദ്ധതിയിട്ടിട്ടുള്ളത്. കിഫ്ബി ധനസഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുക. എന്നാല്‍ പുതിയ കെട്ടിടങ്ങളുടെ പണി അനിശ്ചിതമായി നീളുമ്പോള്‍ പഴയ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികള്‍ പോലും നടത്താന്‍ തയ്യാറാകാത്തത് ഇവിടെയെത്തുന്ന രോഗികള്‍ക്ക് തന്നെ ഭീഷണിയായി മാറിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.