തിരുവനന്തപുരം: ആഭോഗി രാഗത്തില്‍ ശ്രീ മഹാഗണപതേ എന്ന കീര്‍ത്തനം ഓടക്കുഴല്‍ വേദിയില്‍ നിന്ന് ഒഴുകിയെത്തിയപ്പോള്‍ പിറന്നത് പാരമ്പര്യം കാക്കാന്‍ ഒരു കലാകാരികൂടി. ഓടക്കുഴല്‍ വിദ്വാന് കുടമാളൂര്‍ ജനാര്‍ദ്ദനന്റെ മകള്‍ കല്യാണി ജെ. അയ്യര്‍. ഹൈസ്കൂള്‍ വിഭാഗത്തില്‍ കല്യാണി ഒന്നാംസ്ഥാനം നേടിയതില്‍ അദ്ഭുതമില്ല. അച്ഛന് തന്നെയാണ് ഗുരുസ്ഥാനത്ത്. കുഞ്ഞുനാള്‍മുതല്‍ കല്യാണി ഓടക്കുഴല്‍ വായിക്കുമെങ്കിലും ചിട്ടയോടെയുള്ള പഠനം തുടങ്ങിയിട്ട് മൂന്നുവര്‍ഷമേ ആകുന്നുള്ളൂ. കഴിഞ്ഞതവണ സംസ്ഥാനകലോത്സവത്തില്‍ ഒന്നാംസ്ഥാനം കല്യാണിക്ക് തന്നെയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: