ലോക മണ്ണുദിനവും വ്യത്യസ്തമാക്കി വിദ്യാര്‍ഥികള്‍

Wednesday 6 December 2017 1:07 am IST

കാട്ടാക്കട: പരുത്തിപ്പളളി ഗവ. വിഎച്ച്എസ് സ്‌കൂളിലെ എന്‍എസ്എസ് വോളന്റിയര്‍മാര്‍ ലോക മണ്ണുദിനമായ ഇന്നലെ വ്യത്യസ്ത പരിപാടികള്‍ സംഘടിപ്പിച്ചു. മണ്ണിന്റെ ഗുണമേന്മ തിരിച്ചറിയുന്നതിന് കുറ്റിച്ചല്‍ പഞ്ചായത്തിലെ 14-ാം വാര്‍ഡിലെ വീടുകളില്‍ മണ്ണുപരിശോധന നടത്തുന്നതിനുള്ള പരിപാടികളാണ് വിദ്യാര്‍ഥികള്‍ സംഘടിപ്പിച്ചത്. കുറ്റിച്ചല്‍ കൃഷിഭവന്‍ ഇതിനുള്ള സാങ്കേതികപരിജ്ഞാനം കുട്ടികള്‍ക്ക് നല്‍കി. പരിശോധനയിലൂടെ കര്‍ഷകര്‍ക്ക് തങ്ങളുടെ കൃഷിയിടത്തിലെ മണ്ണ് എത്രത്തോളം ഗുണനിലവാരമുള്ളതാണെന്ന് മനസ്സിലാക്കാനും കുറവുള്ള മൂലകങ്ങള്‍ കണ്ടെത്തി അവ കൂട്ടിച്ചേര്‍ത്ത് കൃഷി കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് സഹായകമാകുകയും ചെയ്യും. ഇതിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ വിദ്യാര്‍ഥികള്‍ ഓരോ വീടും കയറിയിറങ്ങി മണ്ണിന്റെ സാമ്പിള്‍ ശേഖരിച്ചു. പരിപാടിയുടെ ഉദ്ഘാടനം കുറ്റിച്ചല്‍ പഞ്ചായത്തിലെ ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സുധീര്‍ നിര്‍വഹിച്ചു. കുറ്റിച്ചല്‍ കൃഷിഭവനിലെ കൃഷി ഓഫീസര്‍ സേവ്യര്‍ മുഖ്യപ്രഭാഷണം നടത്തി. പ്രിന്‍സിപ്പല്‍ പ്രീത ആര്‍. ബാബു, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ബി. സജീവ്, വോളന്റിയര്‍ സെക്രട്ടറിമാരായ ജീവന്‍ റോയി, ആദിത്യ തളിയത്ത് എന്നിവര്‍ നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.