പങ്കജകസ്തൂരി അന്തര്‍ദേശീയ സെമിനാര്‍ കേന്ദ്രമന്ത്രി ഉദ്ഘാടനം ചെയ്യും

Wednesday 6 December 2017 12:10 pm IST

തിരുവനന്തപുരം: അര്‍ബുദത്തിന് ആയുര്‍വേദ ചികിത്സാസാദ്ധ്യതകള്‍ എന്ന വിഷയത്തില്‍ പങ്കജകസ്തൂരി സംഘടിപ്പിക്കുന്ന അന്തര്‍ദേശീയ സെമിനാര്‍ ഡിസംബര്‍ ഏഴിന് വൈകിട്ട് മൂന്നിന് കേന്ദ്രമന്ത്രി ശ്രീപാദ് യശോനായിക് ഉദ്ഘാടനം ചെയ്യും. കാട്ടാക്കട പങ്കജകസ്തൂരി ആയുര്‍വേദ മെഡിക്കല്‍കോളേജില്‍ നടക്കുന്ന സെമിനാറില്‍ അര്‍ജന്റീന, ശ്രീലങ്ക, അമേരിക്ക, ഇറ്റലി എന്നിവിടങ്ങളില്‍ നിന്ന് ദേശീയ ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ട്, ബനാറസ് ഹിന്ദുസര്‍വകലാശാല, മുംബൈ ടാറ്റാ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് , തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്റര്‍, തിരുവനന്തപുരം മെഡിക്കല്‍കോളേജ് ഓങ്കോളജി വിഭാഗം എന്നിവിടങ്ങളിലെ ഡോക്ടര്‍മാര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.
7 ന് വിവിധസംസ്ഥാനങ്ങളിലെ ബിരുദാനന്തരബിരുദ വിദ്യാര്‍ഥികള്‍ക്കായി പ്രബന്ധം, പോസ്റ്റര്‍പ്രദര്‍ശന മത്സരവും ചികിത്സാപരിചയമുള്ള യുവ ഡോക്ടര്‍മാര്‍ക്കായി പ്രബന്ധാവതരണത്തിന് അവസരവും ഉണ്ട്.
8ന് രാവിലെ 9ന് ആര്‍സിസി മുന്‍മേധാവി ഡോ വി.പി. ഗംഗാധരന്റെ ആമുഖപ്രബന്ധത്തോടെ ആരംഭിക്കുന്ന സെമിനാറില്‍ ആര്‍സിസി ശിശു ക്യാന്‍സര്‍വിഭാഗം മേധാവിയായിരുന്ന ഡോ കുസുമകുമാരി ഉള്‍പ്പടെയുള്ളവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. സമാപനദിവനമായ 10ന് പ്രമുഖ ചികിത്സകരെ ഉള്‍പ്പെടുത്തി പ്രായോഗികപരിശീലന ശില്‍പ്പശാലയും ഉണ്ടാകും.
ക്യാന്‍സറിനുള്ള നൂതനചികിത്‌സകളില്‍ ഉള്‍പ്പെടുന്ന കീമോതെറാപ്പി, റേഡിയേഷന്‍ എന്നിവയ്‌ക്കൊപ്പം തന്നെ ആയുര്‍വേദ ചികിത്സയുടെ സാധ്യതകള്‍ കൂടി യോജിപ്പിക്കുകയാണ് സെമിനാറിന്റെ ലക്ഷ്യമെന്ന് പങ്കജകസ്തൂരി എംഡി ഡോ ജെ. ഹരീന്ദ്രന്‍നായര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഡോ എ. ജയശ്രീ, ഡോ അരുണ്‍ പ്രതാപ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.