കണ്ണൂര്‍: ഓഖി ചുഴലിക്കാറ്റില്‍ തയ്യില്‍ കടപ്പുറത്ത് അടിഞ്ഞുകൂടിയ മാലിന്യങ്ങള്‍ ബിജെപി പ്രവര്‍ത്തകര്‍ നീക്കം ചെയ്തു. തിരമാലകള്‍ അടിച്ചുകയറി മാലിന്യ കൂമ്പാരമായി മാറിയ കടപ്പുറത്തെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ബിജെപി സംസ്ഥാന സെല്‍ കോഡിനേറ്റര്‍ കെ.രഞ്ചിത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡണ്ട് കെ.രാധാകൃഷ്ണന്, ട്രഷറര്‍ എ.ഒ.രാമചന്ദ്രന്, മഹിളാമോര്‍ച്ച ജില്ലാ പ്രസിഡണ്ട് എന്‍.രതി, കെ.രതീശന്, കെ.ശശിധരന്, ആര്.കെ.ഗിരിധരന്, അജയകുമാര്‍, കിഷോര്‍ കുമാര്‍, സനല്സുരേന്ദ്രന് തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: