ഹോംഷോപ്പ് ഉദ്ഘാടനം ചെയ്തു

Tuesday 5 December 2017 8:21 pm IST

കണ്ണൂര്‍: കുടുംബശ്രീ ജില്ലാമിഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഹോം ഷോപ്പ് പദ്ധതിയുടെ എടക്കാട് ബ്ലോക്ക്തല ഉദ്ഘാടനം അസി. കലക്ടര്‍ ആസിഫ് യൂസഫ് നിര്‍വ്വഹിച്ചു. മുണ്ടേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ.പങ്കജാക്ഷന്‍ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ.എം.സുര്‍ജിത്ത് പദ്ധതി വിശദീകരണം നടത്തി. ഹോം ഷോപ്പ് ആദ്യ വില്‍പനയും തിരിച്ചറിയല്‍ കാര്‍ഡ് വിതരണവും എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം സി മോഹനന്‍ നിര്‍വ്വഹിച്ചു. കുടുംബശ്രീ ജില്ലാ മാര്‍ക്കറ്റിംഗ് പ്രോഗ്രാം മാനേജര്‍ സൈന സ്വാഗതവും മുണ്ടേരി സിഡിഎസ്സ് ചെയര്‍പെഴ്‌സണ്‍ കെ.പി.ശ്രീജ നന്ദിയും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.