പുസ്തകപ്രേമികള്‍ക്ക് ആവേശമായി ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പുസ്തകോത്സവം

Tuesday 5 December 2017 8:20 pm IST

കണ്ണൂര്‍: കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ നേതൃത്വത്തില്‍ പയ്യന്നൂര്‍ ഗാന്ധിപാര്‍ക്കില്‍ നടക്കുന്ന പുസ്തകോത്സവം വായനക്കാര്‍ക്ക് പ്രിയങ്കരമാകുന്നു. പുസ്തകോത്സത്തിന്റെ ഭാഗമായി തെയ്യം ഫോട്ടോ പ്രദര്‍ശനം തുടങ്ങി. വടക്കന്‍ മലബാറിലെ തെയ്യം ഗ്രന്ഥകാരന്മാരെ കണ്ടെത്തി ഒരുഡസനോളം തെയ്യം ഗ്രന്ഥങ്ങള്‍ ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് ഇതിനകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. തെയ്യം തട്ടകങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് ഒരു സ്ത്രീ ഗ്രന്ഥകാരിയായ ഡോ.വി.ലിസിമാത്യു രചിച്ച ബഹുവര്‍ണ ചിത്രങ്ങളടങ്ങിയ തെയ്യം പഠന ഗ്രന്ഥമായ ‘കതിവന്നൂര്‍ വീരന്‍’ മേളയുടെ മുഖ്യആകര്‍ഷണമാകുന്നു- ഇതിനു പുറമെ 4000ത്തില്‍ പരം വിവിധ വൈജ്ഞാനിക സാഹിത്യ ഗ്രന്ഥങ്ങള്‍ക്കും ആവശ്യക്കാര്‍ ഏറെയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.