ന്യൂദല്‍ഹി: പഞ്ചായത്ത് സെക്രട്ടറി, എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് തുടങ്ങിയവര്‍ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് പൗരത്വാപേക്ഷയ്ക്ക് പരിഗണിക്കാമെന്ന് സുപ്രീംകോടതി. അപേക്ഷകന്റെ പൗരത്വം സംബന്ധിച്ച് അന്വേഷണം നടത്തിവേണം സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാനെന്നും കോടതി നിര്‍ദേശിച്ചു.
പഞ്ചായത്ത് സെക്രട്ടറി, എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് എന്നിവരുടെ സര്‍ട്ടിഫിക്കറ്റിന് നിയമസാധുത ഇല്ലെന്ന് അടുത്തിടെ ഗുവാഹത്തി ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതു ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ആര്. എഫ്. നരിമാന് എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചാണ് വിധി പ്രഖ്യാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: