ന്യൂദല്‍ഹി: റോഹിങ്ക്യ കുടിയേറ്റക്കാരെ മ്യാന്മറിലേയ്ക്ക് തിരിച്ചയക്കുന്നതിനെതിരെയുള്ള കേസ് സുപ്രീംകോടതി ജനുവരി 31ലേക്ക് മാറ്റിവെച്ചു. റോഹിങ്ക്യകളെ തിരിച്ചയക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ രണ്ട് കുടിയേറ്റക്കാരാണ് സുപ്രീംകോടതിയെ സമീപിച്ചത്.
കഴിഞ്ഞമാസം കേസ് പരിഗണിച്ച ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായുള്ള ബെഞ്ച് ദേശീയ സുരക്ഷ, സാമ്പത്തിക താത്പര്യം, തൊഴിലാളി താത്പര്യം, സ്ത്രീകളെയും കുട്ടികളെയും രോഗികളെയും നിഷ്കളങ്കരായവരെയും സംരക്ഷിക്കല്‍ തുടങ്ങി വിവിധ വശങ്ങള് പരിഗണിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: