വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ശല്യം രൂക്ഷം നായ്ക്കളെ പിടികൂടിത്തുടങ്ങി

Wednesday 6 December 2017 2:00 am IST

അമ്പലപ്പുഴ: ആശുപത്രി വളപ്പില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച 12 ഓളം തെരുവുനായകളെ പിടികൂടി. ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രി വളപ്പില്‍ രോഗികള്‍ക്കും സന്ദര്‍ശകര്‍ക്കും പേടിസ്വപ്‌നമായി മാറിയതും ഭീകരാന്തരീക്ഷം സൃഷ്ടിച്ച തെരുവുനായ്ക്കളെയാണ് അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്തിന്റെ സഹായത്തോടെ പിടികൂടിയത്.
മൂന്നു വര്‍ഷക്കാലമായി ആശുപത്രിയില്‍ ചികിത്സയ്ക്കായും സന്ദര്‍ശനത്തിനായി എത്തിയ നിരവധി പേര്‍ക്കാണ് ആശുപത്രി വളപ്പില്‍ നായകളുടെ ആക്രമണം ഏറ്റിരുന്നത് തുടര്‍ന്ന് വകുപ്പ് തലത്തില്‍ പരാതികള്‍ നല്‍കിയിരുന്നങ്കിലും, നായകളെ കൊല്ലാന്‍ നിയമമില്ലന്ന് 6 മാസം മുമ്പ് ആശുപത്രി സന്ദര്‍ശനത്തിന് എത്തിയ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ പറഞ്ഞിരുന്നു.
എന്നാല്‍ നായ്കളെ പിടിച്ച് കൂട്ടിലാക്കി വന്ധീകരിച്ച് ജനവാസമില്ലാത്ത സ്ഥലത്തേക്ക് നീക്കം ചെയ്യാന്‍ മന്ത്രി ഉത്തരവ് ഇട്ടിരുന്നെങ്കിലും, നായ പിടുത്തക്കാരെ കണ്ടെത്താന്‍ കഴിയാതിരുന്നതിനെ തുടര്‍ന്ന് ശ്രമം അധികാരികള്‍ ഉപേക്ഷിച്ചങ്കിലും കഴിഞ്ഞ ദിവസം നായ പിടുത്തക്കാര്‍ എത്തുകയും പഞ്ചായത്തിന്റെ പരിതിയിലുള്ള നായകളെ ജീവനോടെ പിടികൂടാന്‍ നടപടി സ്വീകരിക്കുകയുമായിരുന്നു. പിടികൂടിയ നായ്ക്കളെ വരും ദിവസങ്ങളില്‍ വന്ധ്യംകരണത്തിന് വിധേയമാക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.