ആലപ്പുഴ: ബിഎംഎസ് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കേരള വികസനത്തിന് തൊഴിലാളി സംഘടനകള്‍ എതിരോ എന്ന വിഷയത്തില്‍ ചര്‍ച്ച സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് ബി. രാജശേഖരന് അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി സി.ജി. ഗോപകുമാര്‍ വിഷയാവതരണം നടത്തി. എഐടിയുസി ജില്ലാ സെക്രട്ടറി അഡ്വ. വി. മോഹന്‍ദാസ്, ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് എന്‍.ഹരിദാസ്, യുടിയുസി ജില്ലാ സെക്രട്ടറി സി.എസ്. രമേശന്, എഐടിയുസി ജില്ലാ സെക്രട്ടറി പി.ആര്. സതീശന് എന്നിവര്‍ പങ്കെടുത്തു. ബിനീഷ് ബോയ് സ്വാഗതവും അനിയന് സ്വാമിചിറ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: