കൊല്‍ക്കത്ത: പ്രണാബ് മുഖര്‍ജി രാഷ്ട്രപതിയായ ഒഴിവില്‍ നടക്കുന്ന ജാംഗിപൂര്‍ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെതിരേ തൃണമൂല്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തില്ല. പ്രണാബിന്റെ മകന് അഭിജിത് മുഖര്‍ജിയാണ് ഇവിടുത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി.
പ്രണാബിന്റെ സിറ്റിംഗ് സീറ്റാണതെന്നും അദ്ദേഹത്തിന്റെ മകന് തന്നെ സ്ഥാനാര്ഥിയാകുന്നതിനാല് രാഷ്ട്രപതിയോടുള്ള ബഹുമാനാര്‍ഥമാണ് സ്ഥാനാര്‍ഥിയെ നിര്‍ത്താത്തതെന്നുമാണ് തൃണമൂല്‍ ജില്ലാ പ്രസിഡന്റ് അലിയുടെ വിശദീകരണം.
തൃണമൂല്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നില്ലെങ്കിലും സി.പി.എം മത്സരിക്കുന്നുണ്ട്,. മുസാഫിര്‍ ഹുസൈനാണ് അഭിജിതിന്റെ എതിരാളി. ബിജെപിയുടെ സുധാന്‍ശു ബിശ്വാസും മത്സരരംഗത്തുണ്ട്. മൊത്തം 11 പേരാണ് നാമനിര്‍ദേശപത്രിക നല്‍കിയിട്ടുള്ളത്.
ശനിയാഴ്ചയായിരുന്നു പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ബുധനാഴ്ചയാണ്. അടുത്ത മാസം 10 നാണ് ഉപതെരഞ്ഞെടുപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: