ബിജെപി പ്രവര്‍ത്തകന് പോലീസ് മര്‍ദ്ദനം : കേസ്സെടുത്തു

Tuesday 5 December 2017 9:33 pm IST

കുന്നംകുളം : ബിജെപി മുനിസിപ്പല്‍ പ്രസിഡണ്ട് മുരളി സംഘമിത്രയെ വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്ത് സ്റ്റേഷനില്‍ കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ച പരാതിയില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ കേസ്സെടുത്തു. കഴിഞ്ഞ മാസം 23 നാണ് സംഭവം. കുന്നംകുളം എസ്‌ഐ കെ.യു ഷാജഹാന്റെ നേതൃത്വത്തില്‍ ആശിഷ്, ഷിനു, ഡ്രൈവര്‍ ഷൈജു കണ്ടാലറിയാവുന്ന രണ്ടു പോലീസുകാര്‍ എന്നിവര്‍ ചേര്‍ന്നാണ് മുരളിയെ മര്‍ദ്ദിച്ചവശനാക്കിയത്.
ബോധരഹിതനായ മുരളിയെ പാര്‍ട്ടി നേതാക്കള്‍ ഇടപെട്ടാണ് ആശുപത്രിയില്‍ എത്തിച്ചത്. വിദഗ്ധ ചികിത്സയുടെ ഭാഗമായി സ്‌കാനിംഗ് നടത്തിയപ്പോള്‍ മുരളിയുടെ നട്ടെല്ലിന് കാര്യമായി ക്ഷതമേറ്റതായി കണ്ടെത്തി. ഈ പരാതികള്‍ മുന്‍ നിര്‍ത്തി ബിജെപി ജില്ലാ വൈസ് പ്രസിഡണ്ട് അനീഷ് ഇയ്യാല്‍ ദേശീയ മനുഷ്യാവകാശ കമ്മീഷനയച്ച പരാതിയിലാണ് കേസ്സെടുത്തതായി അറിയിച്ചത.്

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.