കായംകുളം മുന്നില്‍

Wednesday 6 December 2017 2:00 am IST

കണിച്ചുകുളങ്ങര: റവന്യു ജില്ലാ കലോത്സവത്തില്‍ എച്ച്.എസ്.എസ് വിഭാഗത്തില്‍ 49 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ കായംകുളം 127 പോയിറുകളോടെ മുന്നിലെത്തി. 125 പോയിന്റുകളുമായി ആലപ്പുഴ രണ്ടാം സ്ഥാനത്തും തുറവൂര്‍ 123 പോയിന്റുകളുമായി മൂന്നാം സ്ഥാനത്തുമുണ്ട്. ചെങ്ങന്നൂര്‍ 114 ലും ചേര്‍ത്തല 100 പോയിന്റും നേടി. എച്ച്.എസ് വിഭാഗത്തില്‍ 46 ഇനങ്ങള്‍ പിന്നിട്ടപ്പോള്‍ ചേര്‍ത്തല 119 പോയിന്റുകള്‍ നേടി. 113 പോയിന്റോടെ മാവേലിക്കരയാണ് പിന്നില്‍. കായംകുളം 110, ആലപ്പുഴ 107, ചെങ്ങന്നൂര്‍ 101 പോയിന്റുകളും നേടി. യു.പി വിഭാഗത്തില്‍ 15 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ തുറവൂര്‍ 40 പോയിന്റുമായി മുന്നിട്ട് നില്‍ക്കുന്നു. 37 പോയിന്റോടെ ചേര്‍ത്തലയും ആലപ്പുഴയുമാണ് പിന്നില്‍. ചെങ്ങന്നൂര്‍ 35 ഉം കായംകുളം 30 ഉം പോയിന്റുകള്‍ നേടി. സംസ്‌കൃതോത്സവം യു.പി വിഭാഗത്തില്‍ എട്ടിനങ്ങളാണ് പൂര്‍ത്തിയായത്. ഹരിപ്പാട് 40, തുറവൂര്‍ 36, ആലപ്പുഴ 29 എന്നിങ്ങനെയാണ് പോയിന്റ് നില. എച്ച്.എസ് വിഭാഗത്തില്‍ ആറ് ഇനങ്ങളില്‍ മത്സരങ്ങള്‍ നടന്നപ്പോള്‍ ഹരിപ്പാട് 25, തുറവൂര്‍ 23, ചോര്‍ത്തല 21 ഉം പോയിന്റുകള്‍ നേടി. അറബിക് യു.പി വിഭാഗത്തില്‍ അഞ്ച് ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ആലപ്പുഴയും ചേര്‍ത്തലയും 25 പോയിന്റുകള്‍ വീതം നേടി. അമ്പലപ്പുഴ 23 പോയിന്റോടെ രണ്ടാം സ്ഥാനത്തുണ്ട്. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 13 ഇനങ്ങളാണ് പൂര്‍ത്തിയായത്. അമ്പലപ്പുഴ 65, തുറവൂര്‍ 63, ആലപ്പുഴ 58 എന്നിങ്ങളെയാണ് പോയിന്റ് നില. കലോത്സവം എട്ടിന് സമാപിക്കും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.