കണിച്ചുകുളങ്ങര: കലോത്സവത്തില്‍ അപ്പീല്‍ പ്രളയം. രണ്ട് ദിവസം പിന്നിട്ടതോടെ 29 അപ്പീലുകളാണ് ബന്ധപ്പെട്ട കമ്മിറ്റി മുന്‍പാകെ എത്തിയത്. ഭരതനാട്യം എച്ച്എസ് (പെണ്ണ്) രണ്ട്, അക്ഷരശ്ലോകം എച്ചഎസ് (പെണ്ണ്) ഒന്ന്, വയലിന് ഈസ്റ്റേണ്‍ എച്ച്എസ് ഒന്ന്, കാവ്യകേളി എച്ച്എസ് ഒന്ന്, നാടകം എച്ച്എസ് ഒന്ന്, മൃദംഗം എച്ച്എസ് രണ്ട്, തിരുവാതിര എച്ചഎസ് രണ്ട്, ഉര്‍ദു പദ്യം ചൊല്ലല്‍ എച്ച്എസ് രണ്ട്, ഓട്ടന്തുള്ളല് എച്ച്.എസ് രണ്ട്, ഓയില്‍ പെയിന്റ് എച്ച്എസഎസ്് ഒന്ന്, വയലിന് വെസ്റ്റേണ്‍ എച്ച്എസ് ഒന്ന്, ഭരനാട്യം എച്ച്എസ് (ആണ്) ഒന്ന്, കോല്‍കളി എച്ച്എസ് ഒന്ന്, ബാന്‍ഡ് മേളം എച്ച്എസ് രണ്ട്, മാര്‍ഗം കളി എച്ച്എസ് ഒന്ന്, വാദ്യമേളം എച്ച്എസ് ഒന്ന്, വൃന്ദവാദ്യം എച്ച്എസ് ഒന്ന്, അറബി നാടകം എച്ച്എസ് ഒന്ന്, ചവിട്ടുനാടകം എച്ച്എസ്എസ് ഒന്ന്, സംസ്കൃതം പ്രസംഗം എച്ച്എസ്എസ് ഒന്ന്, ട്രിപ്പിള്‍ ജാസ് എച്ച്എസ്എസ് ഒന്ന്, വെസ്റ്റേണ്‍ ഒന്ന്, കോല്‍കളി എച്ച്എസ്എസ് ഒന്ന്, ക്ലാര്നെറ്റ് ഗൂഗിള്‍ എച്ച്എസ്എസ് ഒന്ന്, തായമ്പക എച്ച്എസ് ഒന്ന്, എച്ച്എസ്എസ് ഒന്ന്, വൃന്ദവാദ്യം എച്ച്എസ്എസ് രണ്ട് എന്നിങ്ങനെയാണ് അപ്പിലുകള്‍ ലഭിച്ചത്. രണ്ടായിരം രൂപയാണ് ഓരോ അപ്പീലിനും അടയ്ക്കേണ്ട തുക. കലോത്സവം പൂര്‍ത്തിയായ ശേഷം ഡിഡി കെ.പി ലതികയുടെ അധ്യക്ഷതയില്‍ ചേരുന്ന വിദഗ്ധ സമിതി അപ്പീലിന് അന്തിമ തീരുമാനമെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: