മാതൃ-പിതൃ സംഗമം

Wednesday 6 December 2017 3:00 pm IST

കല്‍പ്പറ്റ; മലബാര്‍ ക്‌നാനായ കുടിയേറ്റ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ക്‌നാനായ കത്തോലിക്ക കോണ്‍ഗ്രസ്(കെസിസി), ക്‌നാനായ കാത്തലിക് വിമന്‍സ് അസോസിയേഷന്‍(കെസിഡബ്ല്യുഎ) എന്നിവയുടെ നേതൃത്വത്തില്‍ ഒമ്പതിനു പെരിക്കല്ലൂര്‍ ഫൊറോന ദേവാലയാങ്കണത്തില്‍ മാതൃ-പിതൃ സംഗമം നടത്തും.
കോട്ടയം രൂപതയ്ക്കു കീഴിലുള്ള രാജപുരം, മടമ്പം, പെരിക്കല്ലൂര്‍, ചങ്ങലേരി, ബംഗളൂരു ഫൊറോനകളിലെ വിവിധ ഇടവകകളില്‍നിന്നായി 4,500 ഓളം മാതാപിതാക്കള്‍ സംഗമത്തില്‍ പങ്കെടുക്കും. നടത്തിപ്പിനുള്ള ഒരുക്കം പൂര്‍ത്തിയായതായി സംഘാടക സമിതി ചെയര്‍മാന്‍ ഫാ.സുനില്‍ പാറയ്ക്കല്‍, ജനറല്‍ കണ്‍വീനര്‍ തങ്കച്ചന്‍ പുത്തന്‍പുരയ്ക്കല്‍, ജോയിന്റ് കണ്‍വീനര്‍ എം.എം. തങ്കച്ചന്‍ മാവേലിപുത്തന്‍പുര, പബ്ലിസിറ്റി കമ്മിറ്റി കണ്‍വീനര്‍ ലൂക്കോസ് പള്ളിക്കര, ബേബി വേങ്ങച്ചേരിയില്‍, കെസിഡബ്ലുഎ പെരിക്കല്ലൂര്‍ ഫൊറോന പ്രസിഡന്റ് മേരി ചേരിയില്‍, മേഴ്‌സി ബെന്നി പാറടിയില്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. പെരിക്കല്ലൂര്‍ സെന്റ് തോമസ് ഗ്രൗണ്ടിലാണ്(മാര്‍ കുര്യാക്കോസ് കുന്നശേരി നഗര്‍) സമാപനം. നഗറില്‍ പ്രത്യേകം സജ്ജമാക്കിയ സംഗമവേദിയില്‍ ഉച്ചകഴിഞ്ഞ് രണ്ടിനു കോട്ടയം അതിരൂപത മെത്രാന്‍ മാര്‍ മാത്യു മൂലക്കാട്ടിന്റെ മുഖ്യകാര്‍മികത്വത്തില്‍ പൊന്തിഫിക്കല്‍ കുര്‍ബാന അര്‍പ്പിക്കും. മൂന്നിനു പൊതുസമ്മേളനം ഐ.സി. ബാലകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. കെസിസി മലബാര്‍ റീജിയന്‍ പ്രസിഡന്റ് ബാബു കദളിമറ്റം അധ്യക്ഷത വഹിക്കും. കോട്ടയം അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍ അനുഗ്രഹപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി. ഉഷാകുമാരി, കെസിഡബ്ല്യുഎ അതിരൂപത പ്രസിഡന്റ് ഡെയ്‌സി പച്ചിക്കര, കോട്ടയം അതിരൂപത വികാരി ജനറാള്‍ ഫാ.മൈക്കിള്‍ വെ്ട്ടിക്കാട്ട്, എഡിഎം കെ.എം. രാജു, പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ്കുമാര്‍, മുള്ളന്‍കൊല്ലി പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണന്‍, മുള്ളന്‍കൊല്ലി ഫൊറോന വികാരി ഫാ.ചാണ്ടി പുനക്കാട്ട്, വിസിറ്റേഷന്‍ കോണ്‍വന്റ് മലബാര്‍ റീജിയന്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ലിബിയ എസ്‌വിഎം, കെസിഡബ്ല്യുഎ മലബാര്‍ റീജിയന്‍ പ്രസിഡന്റ് മൗലി തോമസ്, കെസിവൈഎല്‍ മലബാര്‍ റീജിയന്‍ പ്രസിഡന്റ് ജോബിന്‍ ഇലയ്ക്കാട്ട്, ജനപ്രതിനിധികളായ ലീലാമ്മ ജോസ്, സീന സാജന്‍, കെസിസി മലബാര്‍ റീജിയന്‍ ചാപ്ലിയന്‍ ഫാ.ഏബ്രഹാം കെന്നടി, പെരിക്കല്ലൂര്‍ ഫൊറോന ചാപ്ലിയന്‍ ഫാ.സ്റ്റീഫന്‍ ചീക്കപ്പാറ എന്നിവര്‍ പ്രസംഗിക്കും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.