സിപിഎം അക്രമം വിഭാഗീയത മറയ്ക്കാന്‍: എന്‍.ഹരി

Tuesday 5 December 2017 10:25 pm IST

കോട്ടയം: സമ്മേളനങ്ങളിലെ വിഭാഗീയത മറയ്ക്കാന്‍ ജില്ലയില്‍ സിപിഎം ആസൂത്രിതമായി അക്രമം അഴിച്ച് വിടുകയാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.ഹരി. ബ്രാഞ്ച് തലം മുതല്‍ വിഭാഗീയത നിലനില്‍ക്കുകയാണ്. ലോക്കല്‍ സമ്മേ ളനങ്ങള്‍ പലതും സംഘര്‍ഷത്തെ തുടര്‍ന്ന് പിരിച്ചുവിട്ടു. പാലായില്‍ ഏരിയ സമ്മേ ളനം നടക്കുന്ന സമയത്താണ് ആക്രമണം അഴിച്ചുവിട്ടത്. ചങ്ങനാശ്ശേരിയിലും ഇതി ന്റെ ആവര്‍ത്തനമാണ് നടന്നതെന്ന് അദ്ദേഹം പറഞ്ഞു.
രണ്ടു ദിവസമായി ചങ്ങനാശ്ശേരിയില്‍ ആക്രമണം നടക്കുകയാണ്. വീടുകള്‍ ആക്രമിക്കപ്പെട്ടിട്ടുണ്ട്. പോലീസ് ഒത്താശയോടെയാണ് ഈ സംഭവങ്ങള്‍ നടക്കുന്നത്. പാലായില്‍ ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വീടുകളില്‍ പോലീസ് തേര്‍വാഴ്ച നടത്തി സ്ത്രീകളെയും കുട്ടികളെയും ഭീഷണിപ്പെടുത്തി. നിരപരാധികളായ പ്രവര്‍ത്തകര്‍ റിമാന്‍ഡിലായി. എന്നാല്‍ സിപിഎമ്മുകാരായ പ്രതികളെ പിടിക്കാന്‍ പോലീസ് തയ്യാറല്ല. അവര്‍ക്ക് മുന്‍കൂര്‍ ജാമ്യം ലഭിക്കാനുള്ള ഒത്താശ പോലീസ് ചെയ്ത് കൊടുക്കുകയാണ്.
ചങ്ങനാശ്ശേരിയില്‍ സിപിഎം ഏകപക്ഷീയമായിട്ടാണ് അക്രമം നടത്തുന്നത്. നിരവധി പ്രവര്‍ത്തകര്‍ ആശുപത്രിയിലായിട്ടും പോലീസ് ഒരു നടപടിയും സ്വീകരിച്ചില്ല. സിപിഎം പ്രവര്‍ത്തകര്‍ അഴിഞ്ഞാടുമ്പോള്‍ ബിജെപി, ആര്‍എസ്എസ് ജില്ലാ നേതാക്കളുടെ വീടുകളില്‍ കയറിയിറങ്ങി പോലീസ് ഭീഷണി പ്പെടുത്തുകയായിരുന്നു. ഇത് ഗുരുതരമായ പ്രത്യാഘാതം സൃഷ്ടിക്കും.
പോലീസിനെ ഉപയോഗിച്ചുള്ള ഇത്തരം നീക്കങ്ങള്‍ സ്വന്തം അണികളില്‍ നിന്ന് വിഭാഗീയത മറച്ച് വയ്ക്കാനുള്ള ശ്രമമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.