എബിവിപി പ്രവര്‍ത്തകന് നേരെ ആക്രമണം

Tuesday 5 December 2017 10:26 pm IST

ചങ്ങനാശ്ശേരി: എന്‍എസ്എഎസ് കോളജ് എബിവിപി യൂണിറ്റ് വൈസ് പ്രസിഡന്റ് അനന്തകൃഷ്ണന് നേരെ എസ്എഫ്‌ഐ ഡിവൈഎഫ്‌ഐ ആക്രമണം. കോളജിലേക്ക് വരുമ്പോള്‍ കോളജ് ഗേറ്റിനു മുന്‍വശം നിന്ന എസ്എഫ്‌ഐ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് അനന്തകൃഷ്ണനെ അകാരണമായി അക്രമിച്ചു പരിക്കേല്‍പ്പിച്ചത്. അനന്തകൃഷ്ണന്റെ തലയ്ക്ക് ഗുരുതരമായ പരിക്കുണ്ട്. പല്ല് അടന്നു പോവുകയും ചെയ്തു. ചങ്ങനാശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എംജി സര്‍വ്വകലാശാല യൂണിയന്‍ കൗണ്‍സിലറും എസ്എഫ്‌ഐ പ്രവര്‍ത്തകനുമായ നിഖിലിന്റെ നേതൃത്വത്തിലാണ് ആക്രമണം നടന്നത്. എന്‍എസ്എസ് കോേളജ്മുന്‍ ചെയര്‍മാനായ ഹേമചന്ദ്രന്‍, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ അനന്തു സുരേന്ദ്രന്‍, സുബിന്‍ സാബു എന്നിവരടങ്ങിയ എട്ടംഗ സംഘമാണ് അക്രമിച്ചത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.