കാഞ്ഞിരപ്പള്ളി: മഞ്ഞളരുവിയില്‍ നിന്ന് പാക്കാനത്തിനുള്ള വനപാതയില്‍ കാട്ടാനകളുടെ ശല്യം തടയാന്‍ സൗരോര്‍ജ്ജവേലി സ്ഥാപിച്ചു. എണ്ണൂറ് മീറ്ററോളം ദൂരമാണ് വേലി തീര്‍ത്തത്. വനമേഖലയില്‍ നിന്ന് കാട്ടാനകള്‍ റോഡ് കടന്ന് കണ്ണിമല, മഞ്ഞളരുവി പ്രദേശങ്ങളില്‍ എത്തുമായിരുന്നു.
ആന ഉള്‍പ്പെടെ കാട്ടുമൃഗങ്ങളുടെ ശല്യം അനുഭവപ്പെടുന്ന തുമരംപാറ, പാണപിലാവ് വനാതിര്‍ത്തി പ്രദേശങ്ങളിലും സൗരവേലികള്‍ സ്ഥാപിക്കാന്‍ നടപടികളായതായി ഡെപ്യൂട്ടി റേയ്ഞ്ച് ഓഫീസര്‍ രതീഷ് പറഞ്ഞു. ആദ്യഘട്ടമായി പാണപിലാവ് ഭാഗത്ത് അഞ്ച് കിലോമീറ്റര്‍ ദൂരത്തിലാണ് വേലി സ്ഥാപിക്കുന്നത്..
പ്രതികരിക്കാൻ ഇവിടെ എഴുതുക: