തലയോലപ്പറമ്പ്: യുവതിയോട് അപമര്യാദയായി പെരുമാറുകയും ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്ത യുവാവിനെ പൊലീസ് പിടികൂടി. അടിയം തെങ്ങനാല്‍ വീട്ടില്‍ സുരേഷിനെയാണ് തലയോലപ്പറമ്പ് പൊലീസ് പിടികൂടിയത്. തലയോലപ്പറമ്പ് ഇല്ലത്തുപ്പറമ്പില്‍ സിനുവിന്റെ പരാതിയിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. സിനുവും ഭര്‍ത്താവും കൂടി കഴിഞ്ഞ ശനിയാഴ്ച രാത്രി ഒന്‍പത് മണിയോടെ തലയോലപ്പറമ്പ് മാര്‍ക്കറ്റിനകത്തുള്ള സുരേഷിന്റെ തുണിതേപ്പ് കടയില്‍ വന്നപ്പോഴുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായി. ഇതിനിടയില്‍ പരിക്കേറ്റ യുവതി വൈക്കം താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. സുരേഷിനെ തലയോലപ്പറമ്പ് എസ്ഐ റ്റി.എ. ഗോപിയുടെ നേതൃത്വത്തില്‍ പിടികൂടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: