തൊടുപുഴ: നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ നിരന്തരം സെക്രട്ടറി പങ്കെടുക്കാത്തിനെ തുടര്‍ന്ന് ബിജെപി കൗണ്‍സിലര്‍മാര്‍ വാക്കൗട്ട് നടത്തി. ഇന്നലെ ചേര്‍ന്ന പ്രത്യക കൗണ്‍സില്‍ യോഗത്തിലാണ് ബി.ജെ.പി. കൗണ്‍സിലര്‍മാരാണ് വാക്കൗട്ട് നടത്തിയത്. സെക്രട്ടറി കൗണ്‍സില്‍ യേഗാത്തില്‍ നിരന്തരം പങ്കെടുക്കുന്നില്ലെന്ന് വിഷയം ആദ്യം ഉന്നയിച്ച ബിജെപി കൗണ്‍സിലര്‍ രേണുകാ രാജശേഖരനാണ്. നഗരസഭയിലെ പ്രധാനപ്പെട്ട തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ അതിന്റെ നിയമവശങ്ങള്‍ പറഞ്ഞു നല്ക്കേണ്ട ഉത്തരവാദിത്വം സെക്രട്ടറിക്കാണ്. ഇതിനാല്‍ പല തീരുമാനങ്ങളും എടുത്തു കഴിഞ്ഞതിനുശേഷം പിന്നീട് ഇതിന് നിയമപരമായി പ്രശ്നങ്ങള്‍ ഉണ്ടെന്നും അതിനാല്‍ നടപ്പിലാക്കുന്നതിനു ബുദ്ധിമുട്ട് നേരിടുകയും ചെയ്യുന്നു. കൗണ്‍സില്‍ യോഗം നടക്കുന്ന വിവരം നേരെത്തെ തന്നെ എല്ലാവരേയും രേഖ മൂലം അറിയിക്കുന്നതാണ്. എന്നാല്‍ സെക്രട്ടറി ഈ ദിവസം തന്നെ അവധിയെടുക്കുകയാണെന്നും അതിനാല്‍ സെക്രട്ടറിയുടെ അഭാവം പദ്ധതികള്‍ നടപ്പിലാക്കുന്നതിനെ ബാധിക്കുന്നു. സെക്രട്ടറി ഇല്ലാതെ കൗണ്‍സില്‍ യോഗം നടത്താന്‍ പാടില്ലെന്നും പറഞ്ഞു.
നിരന്തരം ഹാജാരാക്കാത്ത സെക്രട്ടറിയുടെ നടപടിയില്‍ പ്രതിഷേധിച്ച് ബിജെപി കൗണ്‍സിലര്‍മാര്‍ ഒന്നടങ്കം കൗണ്‍സില്‍ യോഗം ബഹിഷ്ക്കരിച്ച് വാക്ക് ഔട്ട് നടത്തുക്കുകയായിരുന്നു. കാഞ്ഞിരമറ്റത്തെ വനിതാ വ്യവസായ യൂണിറ്റിലെ പ്ലാസ്റ്റിക്ക് ഷെഡ്രിംഗ് യൂണിറ്റ് ഇന്ന് രാവിലെ 11ന് പി.ജെ. ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: