വണ്ടിപ്പെരിയാര്‍: എക്സൈസ് റെയ്ഞ്ചാഫീസില് രണ്ട് വ്യത്യസ്ത കേസുകളില്‍ 210 ഗ്രാം കഞ്ചാവുമായി രണ്ട് പേരെ പിടികൂടി. കുമളിയില്‍ നിന്നും കോട്ടയത്തേയ്ക്ക് പോയ കെഎസ്ആര്‍ടിസി ബസ് പരിശോധിച്ചതില്‍ നിന്ന് മുണ്ടക്കയം പറഞ്ഞാനം സ്വദേശി അനില്‍ (30) എന്നയാളില്‍ നിന്ന് 200 ഗ്രാം കഞ്ചാവും കൊട്ടാരക്കര സ്വദേശി അനുരാജ് (27) എന്നയാളില്‍ നിന്ന് 10 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.
അനില്‍ സ്ഥിരമായി കമ്പത്ത് നിന്ന് കഞ്ചാവ് വാങ്ങി മുണ്ടക്കയത്ത് വില്‍പ്പന നടത്തുന്നയാളാണ്. പ്രതികളെ പീരുമേട് കോടതിയില്‍ ഹാജരാക്കി. അനിലിനെ റിമാന്‍ഡ് ചെയ്തു. അനുരാജിനെ ജാമ്യത്തില്‍ വിട്ടയച്ചു. എക്സൈസ് ഇന്‍സ്പെക്ടര്‍ തോമസ് ജോസഫ്,എക്സൈസ് ഉദ്യോഗസ്ഥരായ ചന്ദ്രന് കുട്ടി, രാജ് കുമാര്‍, സതീഷ് കുമാര്‍, ശശികല, ബിലേഷ് എന്നിവര്‍ ചേര്‍ന്നാണ് കേസ് പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: