വണ്ണപ്പുറം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. കാളിയാര്‍ 36 കവല ഭാഗത്ത് പുത്തന്‍പുരക്കല്‍ അമല്‍ (21)നെയാണ് കാളിയാര്‍ എസ്ഐ കുര്യാക്കോസിന്റ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. ജെസിബി ഡ്രൈവറായ അമല്‍ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ വീട്ടിലെത്തിച്ചാണ് പീഡിപ്പിച്ചത്. ഇവര്‍ തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ശാരീരിക പ്രശ്നങ്ങളെ തുടര്‍ന്ന് പെണ്‍കുട്ടിയെ കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പെണ്‍കുട്ടിയുടെ ശരീരത്ത് പാടുകള്‍ കണ്ട ആശുപത്രി അധികൃതരാണ് പോലീസിനെ വിവരമറിയിച്ചത്.
തുടര്‍ന്ന് പെണ്‍കുട്ടിയുടെ മൊഴിയെടുത്ത പോലീസ് അമലിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: