തപാല്‍ അദാലത്ത് 21ന്

Wednesday 6 December 2017 2:30 am IST

ന്യൂദല്‍ഹി: മധ്യമേഖലാ തപാല്‍ അദാലത്ത് ഈ മാസം 21ന് രാവിലെ 11 ന് എറണാകുളത്ത് ഗാന്ധി നഗര്‍ മാവേലി റോഡിലുള്ള പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ ഓഫീസില്‍ നടത്തും. മാവേലിക്കര, ആലപ്പുഴ, ചങ്ങനാശ്ശേരി, കോട്ടയം, ഇടുക്കി, ആലുവ, എറണാകുളം, ഇരിങ്ങാലക്കുട, തൃശൂര്‍, ലക്ഷദ്വീപ് ഡിവിഷനുകള്‍ക്ക് കീഴില്‍ വരുന്ന പോസ്റ്റ് ഓഫീസുകളിലെ തപാല്‍ സേവനങ്ങള്‍, കൗണ്ടര്‍ സേവനങ്ങള്‍, സേവിങ്‌സ് ബാങ്ക്, മണിയോഡര്‍ തുടങ്ങിയവ സംബന്ധിച്ച പരാതികള്‍ അദാലത്തില്‍ പരിഗണിക്കും.

മുന്‍ അദാലത്തുകളില്‍ പരിഗണിക്കപ്പെട്ടിട്ടുള്ള പരാതികള്‍ അയക്കേണ്ടതില്ല. ആക്ഷേപങ്ങളും പരാതികളും അദാലത്തില്‍ ഉന്നയിക്കാന്‍ ആഗ്രഹിക്കുന്നവര്‍ പി. ലിസ്സി ഗേള്‍ ആന്റണി, അസിസ്റ്റന്റ് ഡയറക്ടര്‍ (പബ്ലിക് ഗ്രീവന്‍സസ്), ഓഫിസ് ഓഫ് ദ് പോസ്റ്റ്മാസ്റ്റര്‍ ജനറല്‍, സെന്‍ട്രല്‍ റീജിയണ്‍, കൊച്ചി 682020′ എന്ന വിലാസത്തില്‍ 14 നോ അതിനു മുന്‍പോ ആയി ലഭിക്കുന്ന വിധത്തില്‍ അയക്കേണ്ടതാണ്. പരാതികള്‍ അയക്കുന്ന കവറിനു മുകളില്‍ ‘റീജിയണല്‍ ഡാക്ക് അദാലത്ത്: ഡിസംബര്‍ 2017’ എന്ന് രേഖപ്പെടുത്തേണ്ടതാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.