ന്യൂദല്‍ഹി: ദല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി ഡയര്‍ഡെവിള്‍സിന്റെ ഹോം മത്സരങ്ങള്‍ തിരുവന്തപുരത്തെ ഗ്രീന്‍ പാര്‍ക്ക് ഇന്റര്‍ നാഷണല്‍ സ്റ്റേഡിയത്തിലേക്ക് മാറ്റിയേക്കും.
ഈ മാസം പതിനൊന്നിന് നടക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡ് പൊതുയോഗത്തില്‍ ഇക്കാര്യം ചര്‍ച്ചചെയ്യുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന് സെക്രട്ടറി ജയേഷ് പറഞ്ഞു.
അടുത്തിടെ ഇന്ത്യ- ന്യൂസിലന്‍ഡ് ട്വന്റി 20 മത്സരത്തിന് ഗ്രീന്‍ പാര്‍ക്ക് സ്റ്റേഡിയം ആതിഥേയത്വം വഹിച്ചിരുന്നു.
ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ് ലിയുള്പ്പെടെയുള്ള കളിക്കാര്‍ സ്റ്റേഡിയത്തിലെ സംവിധാനങ്ങളെ പുകഴ്ത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: