ശീതകാല ഒളിമ്പിക്സിലും റഷ്യക്ക് വിലക്ക്

Wednesday 6 December 2017 9:05 am IST

2014ല്‍ സോച്ചിയില്‍ നടന്ന ശീതകാല ഒളിമ്പിക്സിന്‍റെ ഉദ്ഘാടന ചടങ്ങില്‍ ഫ്രാന്‍സിനെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്ന കായിക താരങ്ങള്‍

മോസ്‌കോ: 2018ല്‍ ദക്ഷിണകൊറിയയില്‍ നടക്കുന്ന ശീതകാല ഒളിമ്പിക്സിലും റഷ്യക്ക് വിലക്ക്. ദേശീയ ഉത്തേജക ഏജന്‍സിയുടെ അറിവോടെ താരങ്ങള്‍ ഉത്തേജക മരുന്ന് ഉപയോഗിച്ചെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റിയുടെ (ഐഒസി) വിലക്ക്.

കുറ്റക്കാരല്ലെന്ന് തെളിയിക്കുന്ന താരങ്ങള്‍ക്ക് സ്വതന്ത്ര്യ പതാകയ്ക്ക് കീഴില്‍ മത്സരിക്കാമെന്ന് ഐഒസി അറിയിച്ചു. 2018 ഫെബ്രുവരിയില്‍ ദക്ഷിണകൊറിയയിലെ പ്യോംഗ്ചാംഗിലാണ് ശീതകാല ഒളിമ്പിക്സ് അരങ്ങേറുന്നത്.

2014ലെ ഉത്തേജക മരുന്നടി വിവാദത്തെ തുടര്‍ന്ന് ഇക്കഴിഞ്ഞ പാരാലിംപിക്‌സ് മത്സരങ്ങളില്‍ നിന്നും റഷ്യ പുര്‍ണമായി പുറത്താക്കപ്പെട്ടിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.